പഴയപള്ളി മോസ്‌ക് | പഴയങ്ങാടി പള്ളി - ഉള്ളകം | പഴയങ്ങാടി പള്ളി


പഴയപള്ളി മോസ്‌ക്

പഴയപള്ളി മോസ്‌ക്

മധ്യ തിരുവിതാംകൂറിലെ വളരെ പ്രസിദ്ധമായ മുസ്ലീം ആരാധനാ കേന്ദ്രമാണ് ചങ്ങനാശ്ശേരിയിലെ പഴയപള്ളി, 950 വര്‍ഷം പഴക്കമുണ്ട്. തങ്ങള്‍ അടിയന്തിരം ഉത്സവത്തിനും അതിന്റെ മഹത്തായ സമൂഹ ബിരിയാണി വിരുന്നിനും പേരുകേട്ടതാണ് ഈ പള്ളി. തങ്ങള്‍മാരുടെ കബറും ഈ പള്ളിയില്‍ തന്നെ.

ചങ്ങനാശ്ശേരിയിൽ ഇസ്ലാം മതം വേരൂന്നിയ ആദ്യകാല കേന്ദ്രങ്ങളിലൊന്നായാണ് പഴയപള്ളി മോസ്‌ക് കണക്കാക്കപ്പെടുന്നത്. വ്യാപാരബന്ധങ്ങളിലൂടെ എത്തിയ അറബി–മാപ്പിള സംസ്കാരത്തിന്റെ സ്വാധീനം പള്ളിയുടെ ചരിത്രത്തിലും ആചാരങ്ങളിലും പ്രതിഫലിക്കുന്നു. പള്ളി നിലകൊള്ളുന്ന പ്രദേശം ഒരു കാലത്ത് വിവിധ മതവിഭാഗങ്ങൾ ചേർന്ന് ജീവിച്ചിരുന്ന സഹവർത്തിത്വത്തിന്റെ കേന്ദ്രമായിരുന്നു.

വെള്ളപ്പൊക്കങ്ങളും കാലാവസ്ഥാ വെല്ലുവിളികളും അതിജീവിച്ച്, പലഘട്ടങ്ങളിലായി പുതുക്കിപ്പണിതിട്ടും പാരമ്പര്യ ആത്മാവ് നിലനിർത്താൻ ശ്രദ്ധിച്ചിരിക്കുന്നു. ജുമാ നമസ്കാരത്തോടൊപ്പം മതപഠന ക്ലാസുകളും സാമൂഹിക സേവന പ്രവർത്തനങ്ങളും ഇവിടെ നടന്നുവരുന്നു.

ചങ്ങനാശ്ശേരിയിലെ മുസ്ലിം സമൂഹത്തിന്റെ സാമൂഹിക ഐക്യത്തിന്റെയും വിദ്യാഭ്യാസ പുരോഗതിയുടെയും ഒരു അടയാളമായി പള്ളി പ്രവർത്തിച്ചു. പ്രാദേശിക ചരിത്ര പഠനങ്ങളിലും വാചിക പാരമ്പര്യങ്ങളിലും പഴയപള്ളി മോസ്‌കിന് പ്രത്യേക സ്ഥാനമുണ്ട്.

പഴയങ്ങാടി പള്ളി - ഉള്ളകം

പഴയങ്ങാടി പള്ളി - ഉള്ളകം

ഇസ്ലാമികമായ ആരാധനാ പാരമ്പര്യത്തിനും മുഗള്‍ ശൈലിയിലുള്ള നിര്‍മ്മാണത്തിനും പേരു കേട്ടതാണ് നൂറ്റാണ്ടുകള്‍ പഴക്കമുള്ള കൊണ്ടോട്ടി പഴയങ്ങാടി പള്ളി. സൂഫി വിശുദ്ധനായ കൊണ്ടോട്ടി തങ്ങളുടെ അന്ത്യവിശ്രമ സ്ഥാനം കൂടിയാണ് 500 വര്‍ഷം പഴക്കമുള്ള ഈ പള്ളി. കേരളീയമായ വാസ്തുവിദ്യയും മുഗള്‍ ശൈലിയും സമജ്ഞസമായി ഇവിടെ സമ്മേളിക്കുന്നു.

പഴയങ്ങാടി പള്ളി

പഴയങ്ങാടി പള്ളി

മുഗള്‍ വാസ്തുവിദ്യയില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ട വെളുത്ത ഗോളാകാരത്തിലുള്ള വലിയ മകുടത്തോടു കൂടിയ മലപ്പുറം കൊണ്ടോട്ടിയിലെ പഴയങ്ങാടി പള്ളിക്ക് 500 വര്‍ഷം പഴക്കമുണ്ട്. വലിയ നേര്‍ച്ച ഉത്സവ നാളുകളില്‍ ഇതിന്റെ വെളുത്ത ഗോള മേല്‍ത്തട്ടുകളും, പുരാതന ഭംഗിയും ആയിരക്കണക്കിന് ഭക്തരുടെ വിശ്വാസാര്‍പ്പണങ്ങളില്‍ തിളങ്ങും. ഓരോ വര്‍ഷവും ഫെബ്രുവരിയിലോ - മാര്‍ച്ചിലോ ആകും ഹിജ്‌റ കലണ്ടര്‍ പ്രകാരം ഈ ഉത്സവം വരിക.

ചിത്രങ്ങള്‍

ചിത്രങ്ങള്‍

വീഡിയോകള്‍

വീഡിയോകള്‍