സൂക്ഷ്മവും വൈചിത്ര്യമേറിയതുമായ കരകൗശലത്തിനും ശൈലീ വൈവിധ്യത്തിനും പേരു കേട്ടതാണ് കൈകൊണ്ട് നിര്‍മ്മിക്കുന്ന കാസര്‍കോട്ടെ തളങ്ങര തൊപ്പികള്‍ - ഇബ്ന്‍ ബത്തൂത്തയുടെ എഴുത്തുകളില്‍ പോലും സ്ഥാനം പിടിച്ച ഇതിന്റെ ചരിത്ര പ്രാധാന്യവും സാംസ്‌കാരിക പ്രസിദ്ധിയും എടുത്തു പറയേണ്ടതില്ല. ഒരു കാലത്ത് വിവിധ രാജ്യങ്ങളിലേക്ക് ഇവ കയറ്റുമതി ചെയ്തിരുന്നു.
തളങ്ങര തൊപ്പികളുടെ ഏറ്റവും വലിയ പ്രത്യേകത അവ പൂർണ്ണമായും കൈകൊണ്ട് തുന്നിയെടുക്കുന്നു എന്നതാണ്. ഒരു തൊപ്പി നിർമ്മിക്കാൻ ഏകദേശം രണ്ടാഴ്ച മുതൽ ഒരു മാസം വരെ സമയം എടുക്കാറുണ്ട്. മെഷീനുകൾ ഉപയോഗിക്കാതെ നൂലുകൾ കൊണ്ട് അതീവ സൂക്ഷ്മമായ തുന്നലുകൾ നൽകുന്നത് ഇതിനെ മറ്റ് തൊപ്പികളിൽ നിന്ന് വ്യത്യസ്തമാക്കുന്നു.
തനതായ തളങ്ങര തൊപ്പികൾക്ക് പല പാളികളുള്ള തുണിയാണ് ഉപയോഗിക്കുന്നത്. കട്ടിയുള്ള കോട്ടൺ തുണികൾ പാളികളായി വെച്ച് തുന്നുന്നതിലൂടെ ഇവയ്ക്ക് നല്ല ഉറപ്പ് ലഭിക്കുന്നു. തലയിൽ വെക്കുമ്പോൾ വായുസഞ്ചാരം സുഗമമാക്കുന്ന രീതിയിലാണ് ഇതിന്റെ ഉൾവശം രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഇതിലെ തുന്നൽ ഡിസൈനുകൾക്ക് പ്രത്യേകതയുണ്ട്. ജ്യാമിതീയ രൂപങ്ങളും ലളിതമായ പൂക്കളും ചേർന്ന ഡിസൈനുകളാണ് സാധാരണയായി കാണാറുള്ളത്. ഒരു കാലത്ത് ഓരോ തറവാടുകൾക്കും സ്വന്തമായി ഡിസൈനുകൾ ഉണ്ടായിരുന്നുവെന്നും പറയപ്പെടുന്നു.
അറബിക് പാചകരീതിയിൽ നിന്ന് വന്ന് ഇന്ന് മലയാളിക്ക് ബിരിയാണി പോലെ തന്നെ പ്രിയങ്കരമായി മാറിയ ഒന്നാണ് അൽഫഹാം . 'അൽ ഫഹം' എന്ന വാക്കിന്റെ അർത്ഥം അറബിയിൽ 'കൽക്കരി' എന്നാണ്. കൽക്കരിയിൽ ചുട്ടെടുത്ത ചിക്കൻ എന്നാണ് ഇതിന്റെ ലളിതമായ അർത്ഥം.
അൽഫഹാമിനെ സാധാരണ ചിക്കൻ ടിക്കയിൽ നിന്നോ തന്തൂരിയിൽ നിന്നോ വ്യത്യസ്തമാക്കുന്നത് അതിൽ ഉപയോഗിക്കുന്ന അറബിക് മസാലയാണ്. തൈര്, ഒലിവ് ഓയിൽ, നാരങ്ങാനീര് എന്നിവയോടൊപ്പം കുരുമുളക്, ഗരം മസാല, ജീരകം, മല്ലിപ്പൊടി എന്നിവ ചേർത്താണ് ഇതിന്റെ കൂട്ട് തയ്യാറാക്കുന്നത്.
അമിതമായ എരിവിനേക്കാൾ സുഗന്ധവ്യഞ്ജനങ്ങളുടെയും ഉപ്പിന്റെയും മിതമായ രുചിക്കാണ് ഇതിൽ മുൻഗണന. ചിക്കൻ വലിയ കഷ്ണങ്ങളായി അല്ലെങ്കിൽ ചിക്കൻ നെടുകെ പിളർന്ന് മസാല തേച്ച് മണിക്കൂറുകളോളം വയ്ക്കുന്നു.
ഇത് ഒരു ഇരുമ്പ് ഗ്രില്ലിൽ വെച്ച് കൽക്കരി കനലിന് മുകളിൽ സാവധാനം ചുട്ടെടുക്കുന്നു. ഇങ്ങനെ ചെയ്യുന്നതിലൂടെ കൽക്കരിയുടെ മൊരിഞ്ഞ കോഴി ഇറച്ചിയിൽ കിട്ടുന്നു. പുറം മൊരിഞ്ഞും അകം മൃദുവും ആയി കിട്ടുമെന്നതാണ് ഇതിൻ്റെ പ്രത്യേകത. അൽഫഹാം ഒറ്റയ്ക്കല്ല കഴിക്കാറുള്ളത്, കൂടെ ചില പ്രധാന വിഭവങ്ങൾ കൂടി ഉണ്ടാകും.
അറബിക് റൊട്ടിയായ ഖുബൂസിനൊപ്പമാണ് ഇത് സാധാരണയായി കഴിക്കുന്നത്. അല്ലെങ്കിൽ കേരളത്തിൽ പ്രചാരത്തിലുള്ള പെറോട്ട, ചപ്പാത്തി എന്നിവയ്ക്ക് ഒപ്പവും കഴിയ്ക്കും.
അൽഫഹാമിനൊപ്പം നൽകുന്ന വെളുത്തുള്ളി ചേർത്ത മയണൈസും പച്ചക്കറികളും വിനാഗിരിയും ചേർന്ന സലാഡും വിളമ്പുക സാധാരണമാണ്.
കേരളത്തിലെ മുസ്ലീം വീടുകളിലും വിരുന്നുകളിലും ഏറ്റവും സാധാരണമായി കാണപ്പെടുന്നതും എന്നാൽ കഴിക്കാൻ ഏറെ രുചികരവുമായ ഒന്നാണ് അരിപ്പത്തിരി. പത്തിരിയുടെ മൃദുത്വമാണ് അതിന്റെ ഏറ്റവും വലിയ ഗുണം.
അരിപ്പൊടി തിളച്ച വെള്ളത്തിൽ ഇട്ട് വാട്ടി കുഴച്ചെടുത്താണ് പത്തിരിയുണ്ടാക്കുന്നത്. ഈ മാവ് കൈകൊണ്ട് നന്നായി മർദ്ദിച്ച് ഉരുളകളാക്കി മാറ്റുന്നു. പത്തിരി പ്രസ്സിലോ അല്ലെങ്കിൽ പലകയിൽ വെച്ചോ പരത്തിയാണ് വട്ടത്തിലുള്ള നേർത്ത പത്തിരികൾ തയ്യാറാക്കുന്നത്.
എണ്ണ ഉപയോഗിക്കാതെയാണ് പത്തിരി ചുട്ടെടുക്കുന്നത്. ചൂടായ കല്ലിൽ വെച്ച് രണ്ട് വശവും തിരിച്ചിട്ട് വേവിക്കുന്നു. പത്തിരി നന്നായി പൊന്തി വരുമ്പോൾ അത് പാകമായി എന്ന് ഉറപ്പിക്കാം. കല്ലിൽ നിന്ന് മാറ്റിയ ഉടനെ പത്തിരികൾ അടുക്കി വെക്കുന്നത് അവയുടെ മൃദുത്വം നിലനിർത്താൻ സഹായിക്കും.
പേപ്പർ പോലെ നേർത്ത പത്തിരിയാണ് മലബാർ കല്യാണങ്ങളിലെ താരം. നൈസ് പത്തിരി എന്നാണ് ഇതിന് വിളിപ്പേര്.
അരിപ്പൊടിയിൽ തേങ്ങയും ജീരകവും ഉള്ളിയും ചേർത്ത് അല്പം കട്ടിയായി ഉണ്ടാക്കുന്ന പത്തിരി യെ ഒറോട്ടി എന്ന് വിളിയ്ക്കും. ഇത് എണ്ണയിൽ പൊരിച്ചെടുക്കാറുണ്ട്. പത്തിരി ചുട്ടെടുത്ത ശേഷം തേങ്ങാപ്പാലിൽ മുക്കി എടുക്കുന്നതിനെ പാൽപ്പത്തിരി എന്ന് പറയും.