ഷെയ്ഖ് ജിഫ്രിയുടെ ദര്‍ഗയിലെ വിശുദ്ധ ഇടം


ഷെയ്ഖ് ജിഫ്രിയുടെ ദര്‍ഗയിലെ വിശുദ്ധ ഇടം

കോഴിക്കോട്ടെ ഷെയ്ഖ് ജിഫ്രിയുടെ ദര്‍ഗയിലെ പ്രധാനപ്പെട്ട വിശുദ്ധ സ്ഥാനം, വിശുദ്ധന്റെ കബര്‍, വര്‍ണ്ണാങ്കിതമായ ചിത്ര തയ്യല്‍ വേലകളോടു കൂടിയ പട്ടു വസ്ത്രങ്ങളാല്‍ മൂടിയും, വിളക്കുകള്‍, തൂക്കു വിളക്കുകള്‍, ഖുറാന്‍ വച്ച തട്ടുകള്‍ എന്നിവയാല്‍ വേര്‍തിരിക്കപ്പെട്ടും നിലകൊള്ളുന്നു. ഈ വിശുദ്ധ സ്ഥലം ഇന്നും ഒട്ടേറെ വിശ്വാസികളുടെ അഭയ സ്ഥാനമാണ്. നൂറ്റാണ്ടുകളുടെ ആദരവും, അര്‍പ്പണവും ഹദ്രാമി സൂഫി വിശുദ്ധന്റെ സാക്ഷ്യത്തിനും, മാര്‍ഗ്ഗ ദര്‍ശത്വത്തിനും ഇന്നും പ്രസക്തം തന്നെ എന്നു ഇതു കാണിക്കുന്നു.

കോഴിക്കോട്ടെ ആത്മീയ ചരിത്രത്തിൽ വലിയ സ്ഥാനമുള്ള ഇടമാണ് ജിഫ്രി ദർഗ. യെമനിലെ ഹളർമൗത്തിൽ നിന്ന് കോഴിക്കോട്ടെത്തിയ പ്രമുഖ സൂഫി വര്യനായിരുന്നു ശൈഖ് സയ്യിദ് ജിഫ്രി.

സാമൂതിരി രാജാക്കന്മാരുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ജിഫ്രി കുടുംബം, കോഴിക്കോട്ടെ മതസൗഹാർദ്ദത്തിന്റെ വലിയൊരു കണ്ണിയാണ്.

ഭക്തർക്ക് ശാന്തിയും ആശ്വാസവും പകരുന്ന ഇടമായി ഈ ദർഗ ഇന്നും നിലകൊള്ളുന്നു. എല്ലാ വർഷവും ഇവിടെ നടക്കുന്ന ആണ്ടുനേർച്ചയിൽ നൂറുകണക്കിന് ആളുകൾ പങ്കെടുക്കാറുണ്ട്.

ചിത്രങ്ങള്‍

ചിത്രങ്ങള്‍

വീഡിയോകള്‍

വീഡിയോകള്‍