ശ്രീ. ബിജു കെ. ഐ.എ.എസ്
സെക്രട്ടറി - ടൂറിസം, കേരള സര്‍ക്കാര്‍
വൈസ് ചെയർമാൻ - കേരള ഉത്തരവാദിത്ത ടൂറിസം മിഷൻ സൊസൈറ്റി
ഇ-മെയ്ല്: principalsecretary@keralatourism.org
Padma Shri Cheruvayal Raman (74), a dedicated custodian of Keralam’s traditional rice varieties and a prominent ambassador of its agricultural heritage, passed away on 14 October 2026. He played an important role in advancing indigenous rice seed conservation and bringing traditional farming and ancient farming practices to wider attention through Kerala Tourism’s Responsible Tourism initiatives.
Raman devoted his life to safeguarding indigenous paddy varieties that were gradually slipping into oblivion. His commitment to tradition extended to his own life, which he spent in a 150-year-old ancestral home, carefully maintained in keeping with its traditional character. More than a seed conservator, he was a guardian of ancestral agricultural knowledge who shared the richness of Keralam’s farming culture with the world. His passing leaves a profound void, but the seeds he protected and the traditions he kept alive remain an enduring legacy for generations to come.
കേരളമൊട്ടാകെ ഉത്തരവാദിത്ത ടൂറിസത്തിന്റെ ആശയങ്ങളും പരിപാടികളുമെത്തിക്കാന് സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച നോഡല്‍ ഏജന്‍സിയാണ് ഉത്തരവാദിത്ത ടൂറിസം മിഷന്. 2017 ഒക്ടോബര്‍ 20-ന് മുഖ്യമന്ത്രി പിണറായി വിജയനാണ് ഇതിന് തുടക്കമിട്ടത്. കേന്ദ്ര സര്‍ക്കാരിന്റെ ഗ്രാമീണ ടൂറിസം വികസന പദ്ധതി നടപ്പാക്കുന്നതിന് ടൂറിസം മന്ത്രാലയം, ഗവണ്മെന്റ് ഓഫ് ഇന്ത്യാ ചുമതലപ്പെടുത്തിയ സംസ്ഥാന നോഡല്‍ ഏജന്‍സി കൂടിയാണ് ഉത്തരവാദിത്ത ടൂറിസം മിഷന്. സാമ്പത്തിക, സാമൂഹ്യ, പാരിസ്ഥിതിക ഉത്തരവാദിത്തമെന്ന മൂന്ന് പ്രധാന കാര്യങ്ങള്‍ അടിവരയിട്ടു കൊണ്ടാണഅ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ടൂറിസത്തിലൂടെ ഗ്രാമങ്ങളുടെയും, പ്രാദേശിക സമൂഹങ്ങളുടെയും വികസനം, ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം, സ്ത്രീ ശാക്തീകരണം എന്നിവയാണ് ഉത്തരവാദിത്ത ടൂറിസം മിഷന്റെ പ്രധാന ലക്ഷ്യങ്ങള്‍. കൃഷിക്കാര്‍ക്കും പരമ്പരാഗത കരകൗശല തൊഴിലാളികള്‍ക്കും പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനസമൂഹത്തിനും അധിക വരുമാനവും മികച്ച ജീവിത സാഹചര്യവും ഒരുക്കുന്നതിനൊപ്പം സാമൂഹ്യവും പാരിസ്ഥിതികവുമായ സന്തുലിതാവസ്ഥയും കൂടി സൃഷ്ടിക്കുക എന്നതാണ് ഉത്തരവാദിത്ത ടൂറിസം മിഷന് ആഗ്രഹിക്കുന്നത്.
ഉത്തരവാദിത്ത ടൂറിസം മിഷന്റെ വിവിധ ടൂര്‍ പാക്കേജുകള്‍ ഈ പ്ലാറ്റ്ഫോമിലൂടെ നിങ്ങള്‍ക്ക് ബുക്ക് ചെയ്യാം.
ആയോധന, അനുഷ്ഠാന, രംഗകലാ കലാകാരന്മാരെ പരിചയപ്പെടുത്തുന്ന നൂതന ആശയം ഉത്തരവാദിത്ത ടൂറിസം മിഷന് മുന്നോട്ട് വെച്ചു.
വിദഗ്ദ്ധരും അവിദഗ്ദ്ധരുമായ നിരവധി തൊഴിലാളികളെ ടൂറിസം മേഖലയിലേക്ക് അടുപ്പിക്കാനും കൊണ്ടുവരാനുമായിട്ടാണ് മാനവശേഷി ഡയറക്ടറി
കാടും വന്യജീവികളുമൊരുക്കുന്ന നിഗൂഢവും മായികവുമായ യാത്രാനുഭവമാണ് വയനാടിനെ സഞ്ചാരികളുടെ ഇടയില്‍ പ്രിയപ്പെട്ടതാക്കുന്നത്.
കൂടുതൽവേമ്പനാട്ടു കായലിനാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന വൈക്കം സ്വച്ഛമായ ഗ്രാമഭംഗി കൊണ്ടും ഉള്‍നാടന്‍ ജലാശയങ്ങളുടെ സാന്നിധ്യം കൊണ്ടുമാണ് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്.
കൂടുതൽപച്ചയുടെയും നീലയുടെയും തെളിമയാര്‍ന്ന നിറപ്പകര്ച്ചകളാണ് ഒരു സഞ്ചാരിയെ കുമരകത്തേക്ക് ആകര്‍ഷിക്കുക. പച്ചവിരിച്ച കുമരകത്തെ നെല്‍പ്പാടങ്ങളുടെ വിശാലതയിലൂടെയുളള നടപ്പ് ആരെയും ആകര്‍ഷിക്കുന്ന ഒന്നാണ്.
കൂടുതൽകേരളത്തിലെ മികച്ച ബീച്ചുകളിലൊന്നാണ് കോവളം. പ്രശസ്തിക്കപ്പുറം കോവളത്തിന്റെ ഗ്രാമീണ ജീവിതത്തെ അടുത്തറിയാനുളള അവസരമൊരുക്കുകയാണ് ഈ അനുഭവവേദ്യ ടൂര്‍ പാക്കേജിലൂടെ.
കൂടുതൽ2012ലാണ് ബേക്കലില്‍ ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്. പരീശീലനങ്ങളും വര്‍ക്ക്ഷോപ്പുകളും ഒക്കെയായി ഇപ്പോഴും പ്രവര്‍ത്തനങ്ങള്‍ സജീവമാണിവിടെ.
കൂടുതൽ2017ലാണ് കണ്ണൂരില്‍ ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്. നിലവില്‍ ഉത്പാദന, സംഭരണ, വിതരണ യൂണിറ്റുകളെ കണ്ടെത്തുന്ന പ്രവര്‍ത്തനമാണിവിടെ നടക്കുന്നത്.
കൂടുതൽവയനാട്ടിലെ അമ്പലവയലില്‍ 2012ലാണ് ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. അതിനും വളരെ മുമ്പുതന്നെ നെല്ലറച്ചാലിലെ ഗ്രാമീണ ജീവിതം കണ്ടറിയാന്‍ ലോകത്തിന്റെ പലഭാഗത്തുനിന്നും സഞ്ചാരികള്‍ എത്താറുണ്ട്.
കൂടുതൽവടക്കന് കേരളത്തിന്റെ കിരീടത്തിലെ പൊന്‍തൂവലായാണ് കോഴിക്കോട് അറിയപ്പെടുന്നത്. കോഴിക്കോടിന്റെ ഇനിയും അറിയപ്പെടാത്ത മനോഹരപ്രദേശങ്ങളിലേക്ക് യാത്രികരുടെ ശ്രദ്ധ ക്ഷണിക്കാനാണ് ഉത്തരവാദിത്ത ടൂറിസം മിഷന് ലക്ഷ്യമിടുന്നത്.
കൂടുതൽകോട്ടയം ജില്ലയുടെ പ്രാന്തപ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഗ്രാമമായ അയ്മനത്തിന് പറയാന്‍ സവിശേഷമായൊരു കഥയുണ്ട്. ആരെയും മോഹിപ്പിക്കുന്ന പ്രകൃതിഭംഗിയും സാംസ്കാരിക വൈവിധ്യവും സ്വന്തമായുളള അയ്മനം സഞ്ചാരികള്‍ അധികമായി വന്നെത്താത്ത സ്ഥലമാണ്.
കൂടുതൽനഗരത്തിരക്കുകളില് നിന്നകലെയായി, മലപ്പുറത്തിന്റെ തീരദേശത്തിന് ശാലീനചാരുത പകരുന്ന ഗ്രാമമാണ് പൊന്നാനി. പുരാതന തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ ഈ ഗ്രാമത്തിന് വിശുദ്ധമായൊരു ശാന്തി പകരുന്നു.
കൂടുതൽമേഘങ്ങള് അതിരിടുന്ന മലയോര വിനോദസഞ്ചാര കേന്ദ്രങ്ങളും പ്രശസ്തമായ ബീച്ചുകളും തിരുവനന്തപുരത്തെ വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാക്കി മാറ്റുന്നു.
കൂടുതൽഅറബിക്കടലിനും പശ്ചിമഘട്ടത്തിനുമിടയില്‍ നിലകൊളളുന്ന കേരളമെന്ന ഹരിതഭൂമി കലയും അനുഷ്ഠാനവും ഇഴചേരുന്ന ആഘോഷങ്ങളുടെ ഈറ്റില്ലമാണ്. സഹസ്രാബ്ധങ്ങളുടെ പഴക്കം അവകാശപ്പെടാവുന്ന കലാസാംസ്കാരിക പാരമ്പര്യമാണ് കേരളത്തിന്റേത്. അത്രതന്നെ അനുപമമാണ് നമ്മുടെ ആചാര അനുഷ്ഠാനങ്ങളും.
കേരളത്തിന്റെ ആത്മാവ് നിലകൊള്ളുന്നത് അതിന്റെ മനോഹരമായ ഗ്രാമപ്രദേശങ്ങളിലാണ്. ഓരോ തവണയും കേരളം സന്ദര്‍ശിക്കുന്നവര്‍ക്ക് വ്യത്യസ്ഥ അനുഭവങ്ങളാണ് അവ നല്‍കുക. പാരമ്പര്യവും സംസ്കാരവും നിറം ചാര്‍ത്തിയ മനോഹരമായ തന്ത്രികളാല്‍ തീര്‍ത്ത സിഫണിയാണ് ദൈവത്തിന്റെ ഈ സ്വന്തം നാട്.
കേരളത്തിലെ പ്രശാന്തവും ഒറ്റപ്പെട്ടുനില്‍ക്കുന്നതുമായ ഗ്രാമങ്ങളിലെ കരകൗശല വിദഗ്ധരുടെ വൈദദ്ധ്യം നേരിട്ടറിയാന്‍ ഉത്തരവാദിത്ത ടൂറിസം സഞ്ചാരികളെ സഹായിക്കുന്നു. തിരുവനന്തപുരത്തെ കൈത്തറിഗ്രാമം അതിനൊരു ഉദാഹരണമാണ്. അനുപമമായ കരവിരുതും മനോഹാരിതയും സമ്മേളിക്കുന്ന കേരളത്തിന്റെ ആ വലിയ പാരമ്പര്യം ശാന്തതയോടെ സന്ദര്‍ശകര്‍ക്ക് ഇവിടെ അനുഭവവേദ്യമാകും.
സെക്രട്ടറി - ടൂറിസം, കേരള സര്‍ക്കാര്‍
വൈസ് ചെയർമാൻ - കേരള ഉത്തരവാദിത്ത ടൂറിസം മിഷൻ സൊസൈറ്റി
ഇ-മെയ്ല്: principalsecretary@keralatourism.org
ഡയറക്ടര്‍, ടൂറിസം വകുപ്പ്, കേരള സര്‍ക്കാര്‍
മെമ്പർ - എക്സിക്യൂട്ടീവ് കമ്മിറ്റി, കേരള ഉത്തരവാദിത്ത ടൂറിസം മിഷൻ സൊസൈറ്റി
ഇ-മെയ്ല്: director@keralatourism.org
ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ
കേരള ഉത്തരവാദിത്ത ടൂറിസം മിഷൻ സൊസൈറ്റി
ഇ-മെയ്ല്: rupesh@keralatourism.org