Revolving Fund

ഉത്തരവാദിത്ത ടൂറിസം മിഷന്‍ മുഖേന നടപ്പിലാക്കുന്ന സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ റിവോള്‍വിംഗ് ഫണ്ട്

കോവിഡ് 19 സമാശ്വാസ പദ്ധതി - വിനോദസഞ്ചാര മേഖലയിലെ ചെറുകിട സംരംഭകരെയും തൊഴിലാളികളെയും സഹായിക്കാനുളള വായ്പാപദ്ധതി

വിനോദസഞ്ചാര മേഖലയുമായി ബന്ധപ്പെട്ട തൊഴിലുകള്‍ കൊണ്ട് ഉപജീവനം നടത്തിയിരുന്ന ലക്ഷക്കണക്കിന് സാധാരണക്കാരാണ് കോവിഡ് മഹാമാരിയുടെ ഒന്നും രണ്ടും തരംഗങ്ങളില്‍ തൊഴില്‍ നഷ്ടപ്പെട്ട് പ്രതിസന്ധിയിലായത്. ഇവര്‍ക്ക് നിലനില്‍പ്പിനായുളള സാമ്പത്തിക സഹായം ഒരുക്കുകയാണ് റിവോള്‍വിംഗ് ഫണ്ട് പദ്ധതിയിലൂടെ. വിനോദസഞ്ചാര മേഖലയിലെ ചെറുകിട സംരംഭകര്‍ക്കും തൊഴിലാളികള്‍ക്കും ഈടും പലിശയുമില്ലാതെ വായ്പ നല്‍കുന്ന ഈ പദ്ധതി നടപ്പിലാക്കുന്നത് ഉത്തരവാദിത്ത ടൂറിസം മിഷനാണ്.

പ്രധാന സവിശേഷതകള്‍

  • പലിശരഹിതവും ഈട് ആവശ്യമില്ലാത്തതുമായ വായ്പാപദ്ധതി.
  • ടൂറിസം രംഗത്ത് പ്രവര്‍ത്തിക്കുന്ന അംഗീകൃത സംഘടനകളിലെ അംഗവും ടൂറിസവുമായി ബന്ധപ്പെട്ട വിവിധ തൊഴിലുകള്‍ ചെയ്തുവന്നിരുന്നവരും ഉത്തരവാദിത്ത ടൂറിസം മിഷന്‍ മുഖേന രജിസ്റ്റര്‍ ചെയ്ത യൂണിറ്റുകള്‍ക്കും ഈ വായ്പയ്ക്കായി അപേക്ഷിക്കാം.
  • ടൂറിസം ഡയറക്ടര്‍ക്ക് ഓണ്‍ലൈനായാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്.
  • സര്‍ക്കാര്‍ നിയോഗിക്കുന്ന സമിതിയുടെ സൂക്ഷ്മപരിശോധനയുടെയും വിലയിരുത്തലിന്റെയും അടിസ്ഥാനത്തില്‍ മുന്‍ഗണനാക്രമത്തിലായിരിക്കും വായ്പ അനുവദിക്കുന്നത്.
  • വായ്പാ കാലാവധി അഞ്ചു വര്‍ഷമാണ്. ഒരു വര്‍ഷത്തെ മൊറട്ടോറിയം കഴിഞ്ഞ് രണ്ടു വര്‍ഷത്തിനകം ഗുണഭോക്താവ് തുക തിരിച്ചടയ്ക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഗവണ്‍മെന്റ്‌ ഓര്‍ഡര്‍ ഡൗണ്‍ലോഡ്‌ ചെയ്യുക
സ.ഉ. (സാധാ) നം. 299/2021/ടൂറിസം തിയതി 05-10-2021
സ.ഉ. (സാധാ) നം. 334/2021/ടൂറിസം തിയതി 25-10-2021

റിവോള്‍വിംഗ്‌ ഫണ്ട്‌ വായ്‌പയ്‌ക്ക്‌ എങ്ങനെ അപേക്ഷിക്കാം - ട്യൂട്ടോറിയല്‍ വീഡിയോ കാണുക.