ചുണ്ടന്‍ വള്ളങ്ങളുടെ തലസ്ഥാനമായാണ് ആലപ്പുഴയിലെ വീയപുരം പഞ്ചായത്ത് അറിയപ്പെടുന്നത്. 2019-ല്‍ തുടക്കം കുറിച്ച വീയാപുരം ചുണ്ടനടക്കം അഞ്ചിലധികം ചുണ്ടന്‍ വള്ളങ്ങളാണ് ഈ പഞ്ചായത്തിനുള്ളത്. വീയപുരം തെക്കും വടക്കും ഗ്രാമങ്ങളും പുത്തന്‍ തുരുത്തു നിവാസികളും വെങ്കിടച്ചിറ നിവാസികളും ഒന്നു ചേര്‍ന്നാണ് വീയപുരം ചുണ്ടന്‍ നിര്‍മ്മിച്ചത്. ഇവരോടൊപ്പം NRI സംഘടനയായ 'നന്മ'യും എല്ലാ സഹായ സഹകരണങ്ങളും നല്‍കി ഒപ്പം ചേര്‍ന്നു. 121 അടി നീളവും 83 തുഴക്കാര്‍ക്കും 5 അമരക്കാര്‍ക്കും 7 ഗായകര്‍ക്കും കയറാന്‍ സൗകര്യമുള്ളതുമായ വീയപുരം ചുണ്ടന്‍ മറ്റു ചുണ്ടന്‍ വള്ളങ്ങളെ അപേക്ഷിച്ച് ചെറുതാണ്.
ഉദ്‌ഘാടന വര്‍ഷം തന്നെ, ചാമ്പ്യന്‍സ് ബോട്ട് ലീഗിന്റെ മൂന്നാം സ്ഥാനം നേടാന്‍ വീയപുരത്തിനു സാധിച്ചു. നെഹ്‌റു ട്രോഫി മത്സരത്തില്‍ ചമ്പക്കുളം ചുണ്ടന്, സെക്കന്റിനു പിന്നാലെ ആയിപ്പോയ വീയാപുരം രണ്ടാമതായി.