ആലപ്പുഴയിലെ പുന്നമടയില്‍ നടക്കുന്ന നെഹ്‌റു ട്രോഫി വള്ളംകളി ചാമ്പ്യന്‍സ് ബോട്ടു ലീഗുകളില്‍ ഏറ്റവും വലുതും ചരിത്രപരവും, സാംസ്‌കാരികവുമായ പാരമ്പര്യം ഉള്ള വള്ളംകളിയാണ്. കേരളത്തിലെ പ്രധാന ചുണ്ടന്‍ വള്ളങ്ങളും മറ്റ് ഒട്ടേറെ ചെറു വള്ളങ്ങളും അണിനിരക്കുന്ന മത്സരങ്ങള്‍ ഈ വള്ളംകളിയുടെ പ്രത്യേകതയാണ്. ഏറ്റവും കൂടുതല്‍ ജന പങ്കാളിത്തമുള്ള മത്സരങ്ങളില്‍ ഒന്നാണ് പുന്നമട കായലില്‍ നടക്കുന്ന നെഹ്‌റു ട്രോഫി വള്ളംകളി.