മരണം, മരണാനന്തര ചടങ്ങുകള്‍


തുടര്‍ന്ന്‌ കാലിലും തലഭാഗത്തും കല്ലുകള്‍ നാട്ടി (മീസാന്‍ കല്ലുകള്‍) കബര്‍ അടയാളപ്പെടുത്തുന്നു.കബറിടത്തില്‍ ഒരു ചെറിയ ചെടി നടുന്നതാണ്‌ അവസാനത്തെ ചടങ്ങ്‌.ഈ തൈയ്യില്‍ വെള്ളം തളിച്ച്‌ ചടങ്ങുകള്‍ക്ക്‌ സമാപ്‌തിയാകും.

മരിച്ചയാളുടെ ആത്മാവിന്റെ മോചനത്തിനായി ഖബറടക്കത്തിന്‌ ശേഷം കുടുംബവീട്ടില്‍ മൗലീദ്‌ പാരായണം നടക്കും.പ്രവാചകന്റെ അപദാനങ്ങള്‍ വാഴ്‌ത്തുന്ന പ്രത്യേക പദ്യ, ഗദ്യ രചനകളാണ്‌ ഇതിലുണ്ടാവുക.തുടര്‍ന്ന്‌ പരേതനുവേണ്ടിയുള്ള ദുഃഖാചരണ ദിനങ്ങളാണ്‌.ഇതു മൂന്നു ദിവസം മുതല്‍ നിരവധി ദിവസങ്ങള്‍ വരെ നീളും.പൊതുവേ ആദ്യ മൂന്നു ദിവസങ്ങളിലാണ്‌ ഇത്‌ തീവ്രമായി ആചരിക്കുക.ഈ ദിവസങ്ങള്‍ കുടുംബാംഗങ്ങള്‍ വീട്ടില്‍ നിന്നു പുറത്തു പോകുകയോ ഏതെങ്കിലും ആഘോഷങ്ങളില്‍ പങ്കെടുക്കുകയോ പതിവില്ല.

സമ്പന്നരായ കുടുംബക്കാര്‍ ഖബറിനുമുകളില്‍ ഒരു ചെറിയ കുടില്‍ കെട്ടി ഏഴു ദിവസം തുടര്‍ച്ചയായി ഖുറാന്‍ വായിക്കാന്‍ മതനേതാവായ മുല്ലയെ ചുമതലപ്പെടുത്തുന്ന പതിവുണ്ട്‌.മരിച്ചവരുടെ ആത്മാക്കളുടെ മോചനം തന്നെ ഈ പ്രാര്‍ത്ഥനകളുടെയും ലക്ഷ്യം.മലബാറിലെ പാരമ്പര്യമായ മധുരപലഹാരം ഹല്‍വ ഉള്‍പ്പെടെയുള്ള മധുരങ്ങള്‍ ഏഴു ദിവസത്തെ ഖുറാന്‍ പാരായണത്തിന്റെ സമാപ്‌തിയില്‍ വിതരണം ചെയ്യും.

മരിച്ചതിന്റെ ഏഴാം നാള്‍ എല്ലാ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും പങ്കെടുക്കുന്ന പ്രത്യേക പ്രാര്‍ത്ഥനായോഗം ഉണ്ടാകും.മരിച്ച ആളുടെ ആത്മാവിന്‌ ശാന്തി അരുളുന്നതിനാണ്‌ ഈ പ്രത്യേക പ്രാര്‍ത്ഥനകള്‍.

ചില പ്രദേശങ്ങളില്‍ നാല്‌പതാം നാളിനും പ്രത്യേക പ്രാധാന്യമുണ്ട്‌.ഖുറാനിലെ പ്രധാന അധ്യായങ്ങള്‍ ഒരുമിച്ചു ചൊല്ലുന്നതിനായി അന്നേദിവസം കുടുംബാംഗങ്ങള്‍ ഒത്തുചേരും.പ്രത്യേകിച്ചും 115-ാം അധ്യായമാകും ഈ അവസരത്തില്‍ പാരായണം ചെയ്യുക.പാവപ്പെട്ടവര്‍ക്കും ബന്ധുക്കള്‍ക്കുമായി ഈ അവസരത്തില്‍ സദ്യയും ഒരുക്കും എന്നാല്‍ സാമ്പത്തിക സ്ഥിതി കുറവായ സാധാരണക്കാരും കര്‍ഷകരും നാല്‌പതാംദിന ചടങ്ങുകള്‍ ഉപേക്ഷിക്കാറുണ്ട്‌.ചില കുടുംബാംഗങ്ങള്‍ ഈ ദിവസം അനാഥര്‍ക്കായി സദാക്വ വിതരണം ചെയ്യും.മരിച്ചയാളുടെ പേരിലാകും ദാനം.സക്കാത്തില്‍ നിന്നും വ്യത്യസ്ഥമാണിത്‌.സക്കാത്ത്‌ നിര്‍ബന്ധിതമായ ദാനപ്രവര്‍ത്തിയാണ്‌.സദാക്വ സ്വയം സന്നദ്ധമാണ്‌.

ഒട്ടേറെ കുടുംബാംഗങ്ങള്‍ ചരമദിനത്തിന്റെ വാര്‍ഷികാചരണം നടത്താറുണ്ട്‌.പ്രിയപ്പെട്ടവര്‍ക്കായി നടത്തുന്ന ഈ വാര്‍ഷികാചരണത്തിന്‌ പൊതുവേ ആണ്ട്‌ എന്ന്‌ വിളിക്കുന്നു.മൗലീദ്‌ പാരായണം, പ്രത്യേക പ്രാര്‍ത്ഥനകള്‍, ഖുറാന്‍ പാരായണം എന്നിവയാണ്‌ ആണ്ടാചരണത്തില്‍ നടത്തുക.ഒപ്പം ഭക്ഷ്യ വിതരണവും ദാനകര്‍മ്മങ്ങളും പതിവുണ്ട്‌.ഇവയെല്ലാം ചരമം അടഞ്ഞവന്റെ ഓര്‍മ്മക്കായാണ്‌ അര്‍പ്പിക്കുക.മരിച്ചവരുടെ പേരില്‍ ദാനകര്‍മ്മങ്ങള്‍ ചെയ്യുകയാണ്‌ ദുഖാചരണത്തിലെ ഒഴിച്ചുകൂടാനാവാത്ത ഭാഗം.പല കുടുംബാംഗങ്ങളും ആവശ്യക്കാര്‍ക്കും പാവങ്ങള്‍ക്കും അനാഥാലയങ്ങള്‍ക്കും ഭക്ഷണം, പണം, മറ്റ്‌ സഹായങ്ങള്‍ എന്നിവ നല്‍കും.മരിച്ചവന്റെ ആത്മാവിന്‌ തുണയേകാനാണ്‌ ഈ സദ്‌പ്രവൃത്തികള്‍.

പ്രത്യേക ദിവസങ്ങളില്‍ ചരമമടഞ്ഞവന്റെ കബര്‍ സന്ദര്‍ശിക്കല്‍ കുടുംബാംഗങ്ങള്‍ പതിവായും നിര്‍വ്വഹിക്കേണ്ടതാണ്‌.വെള്ളിയാഴ്‌ചകളിലും ആണ്ടു ദിനത്തിലും, ബാറാത്ത്‌ ദിനം പോലെ (റംസാന്‌ 15 ദിവസം മുമ്പുള്ള ദിനം) വിശേഷാവസരങ്ങളിലും, റംസാനിലെ 26-ാം നാളും ആണ്‌ ഇത്‌ നടക്കുക.കബറില്‍ കുടുംബാംഗങ്ങള്‍ പ്രത്യേക പ്രാര്‍ത്ഥനകളും നടത്തും.

മുസ്ലീം സംസ്‌കാരം

ചിത്രങ്ങള്‍

ചിത്രങ്ങള്‍

വീഡിയോകള്‍

വീഡിയോകള്‍