അറബി മലയാളവും പഠന വിഷയം

അറബിക്‌ മലയാളവും ഒരു പഠന വിഷയമാക്കിയത്‌ ചാലിലകത്തു കുഞ്ഞഹമ്മദ്‌ ഹാജി ആണ്..ദര്‍സ്‌ സമ്പ്രദായത്തില്‍ ഭൂപടങ്ങള്‍, ചാര്‍ട്ടുകളും പട്ടികകളും, ഭൂഗോളത്തിന്റെ മാതൃക, മറ്റ്‌ പഠന സഹായികള്‍ എന്നിവ കൂടാതെ പരീക്ഷയും ഏര്‍പ്പെടുത്തി.ചാലിലകത്ത്‌ കുഞ്ഞഹമ്മദ്‌ ഹാജിയുടെ പഠനമാതൃകയാണ്‌ സര്‍ക്കാരിന്റെ അംഗീകാരമുള്ള ഓറിയന്റല്‍ അറബിക്‌ കോളേജുകളുടെ സ്ഥാപനത്തിലേക്കു നയിച്ചത്‌.ഈ കോളേജുകള്‍ അഫ്‌സല്‍ -അല്‍-ഉലുമ ബിരുദം നല്‍കി.ഈ ബിരുദം സ്‌കൂളുകളില്‍ അറബി അധ്യാപകരുടെ നിയമന യോഗ്യതയായി മാറി.സര്‍ക്കാരുകളാകട്ടെ അംഗീകാരമുള്ള കോളേജുകള്‍ക്കു ധനസഹായവും നല്‍കി.

ഫെറോക്ക്‌, പുളിക്കല്‍, വളവന്നൂര്‍, മോങ്ങം, അരീക്കോട്‌, വാഴക്കാട്‌, കടവത്തൂര്‍, മുക്കം തുടങ്ങി കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ അറബിക്‌ കോളേജുകള്‍ പ്രവര്‍ത്തിച്ചു വരുന്നു.സര്‍ക്കാര്‍ സഹായത്തോടെ കേരളത്തിലെ പൊതുവിദ്യാഭ്യാസ ധാരയിലേക്കു അറബിക്‌ പഠനങ്ങള്‍ സംയോജിപ്പിക്കുന്നതിന്‌ ഈ സ്ഥാപനങ്ങള്‍ ഉപകരിച്ചു.

ഓറിയന്റല്‍ അറബിക്‌ കോളേജുകളുടെ സ്ഥാപനത്തില്‍ യാഥാസ്ഥിതിക വാദികൾ ആദ്യം കടുത്ത എതിര്‍പ്പുകളുയര്‍ത്തി.സര്‍ക്കാര്‍ സഹായത്തോടെയുള്ള ഓറിയന്റല്‍ കോളോജുകളുടെ വ്യാപനം തങ്ങളുടെ ദര്‍സ്‌ വ്യവസ്ഥയെ നിഷ്‌പ്രഭമാക്കുമെന്ന്‌ ഉലമകള്‍ ഭയന്നു.അതിനാല്‍ എല്ലാ പള്ളികള്‍ കേന്ദ്രീകരിച്ചും ദര്‍സ്‌ തുടങ്ങാന്‍ അവര്‍ ആവശ്യപ്പെട്ടു.എന്നാല്‍ ഇതിനും അത്ര പിന്തുണ ലഭിച്ചില്ല.അവസാനം പാരമ്പര്യവാദികള്‍ക്കും കോളേജുകള്‍ തന്നെ തുടങ്ങേണ്ടിവന്നു.

1969 ഓടെ ദര്‍സ്‌ വ്യവസ്ഥ ഒന്നാകെ അറബിക്‌ കോളേജുകളായി മാറി.അറബിക്‌ കോളേജുകള്‍ പതുക്കെ യഥാര്‍ത്ഥ ദര്‍സ്‌ വ്യവസ്ഥകളില്‍ നിന്ന്‌ മോചിതമായി.പാരമ്പര്യ വ്യവസ്ഥയുടെ പതുക്കെയുള്ള ക്ഷയം സമുദായത്തിന്റെ വിദ്യാഭ്യാസ സമീപനങ്ങളില്‍ പാടേ മാറ്റം വരുത്തി.എന്നാല്‍ പലയിടത്തും ഇപ്പോഴും ദര്‍സ്‌ കേന്ദ്രങ്ങളും ഉന്നത വിദ്യാഭ്യാസത്തിന്‌ ഷരിയ കോളേജുകളും ഇപ്പോഴും ഉണ്ട്‌.

ഷരിയാ, ദവാ കേളേജുകളുടെ പ്രചാരം പഠനകേന്ദ്രങ്ങളുടെ സ്ഥാനം പള്ളികളില്‍ നിന്ന്‌ ആധുനിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കു മാറ്റുന്നതിനു കാരണമായി.വാഴക്കാട്ടെ ദാരുള്‍ ഉലൂം ഈ പരിവര്‍ത്തനത്തിന്റെ മികച്ച ഉദാഹരണമാണ്‌.പാരമ്പര്യ വഴികളില്‍ നിന്നു വ്യത്യസ്ഥമായ വിഷയവൈവിധ്യങ്ങളാണ്‌ ദാരുള്‍ ഉലൂമിനുണ്ടായിരുന്നത്‌.ഇതേത്തുടര്‍ന്ന്‌ ദര്‍സ്‌ പഠനം പൂര്‍ത്തിയാക്കിയവര്‍ ഉത്തര്‍പ്രദേശിലെ ദേവ്‌ ബന്ദ്‌ ദാരുള്‍ ഉലൂമിലും, ബക്വിയത്ത്‌ അല്‍ സലീഹത്‌ അറബിക്‌ കോളേജിലും, ലത്തിഫിയ അറബിക്‌ കോളേജ്‌ തമിഴ്‌നാടിലെ ഉമറാബദിലെ ദാരുള്‍ ഉലൂം എന്നിവിടങ്ങളിലും ഉന്നത പഠനത്തിനു ചേര്‍ന്നു.

കേരളത്തിലെ മുസ്ലീം വിദ്യാഭ്യാസ ചരിത്രത്തിൽ ഏറ്റവും പ്രധാനപ്പെട്ടതും പൗരാണികവുമായ പഠനരീതിയാണ് ദർസ് വ്യവസ്ഥ.പള്ളികളെ കേന്ദ്രീകരിച്ച് നടന്നുവരുന്ന ഈ വിദ്യാഭ്യാസ രീതി മുസ്ലീം സമുദായത്തിന്റെ വൈജ്ഞാനികവും സാംസ്കാരികവുമായ വളർച്ചയിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്.

'ദർസ്' എന്ന അറബി വാക്കിന്റെ അർത്ഥം 'പാഠം' അല്ലെങ്കിൽ 'ക്ലാസ്' എന്നാണ്.ദൂരസ്ഥലങ്ങളിൽ നിന്ന് വരുന്ന വിദ്യാർത്ഥികൾക്ക് താമസിക്കാൻ പള്ളികളോട് ചേർന്ന് സൗകര്യമുണ്ടാകും.ദർസുകളിൽ കേവലം മതം മാത്രമല്ല പഠിപ്പിച്ചിരുന്നത്.പഴയകാലത്ത് പല ദർസുകളും വിജ്ഞാനത്തിന്റെ കേന്ദ്രങ്ങളായിരുന്നു.മുസ്ലീം സമുദായത്തിനിടയിൽ സാക്ഷരതയും അറിവും എത്തിക്കുന്നതിൽ ദർസുകൾ വലിയ പങ്ക് വഹിച്ചു.അച്ചടി നിലവിൽ വരുന്നതിന് മുൻപ് ദർസുകളിൽ ഉപയോഗിച്ചിരുന്ന ഗ്രന്ഥങ്ങൾ കൈകൊണ്ടെഴുതിയവയായിരുന്നു.

കേരളത്തിലെ മുസ്ലീം വിദ്യാഭ്യാസ രംഗത്തെ ദർസ് വ്യവസ്ഥയിൽ നിന്ന് ആധുനികമായ കലാലയ വിദ്യാഭ്യാസത്തിലേക്ക് നയിച്ച പ്രധാന കണ്ണികളാണ് അറബിക് കോളേജുകൾ.ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഉണ്ടായ സമുദായ പരിഷ്കരണ പ്രവർത്തനങ്ങളുടെ ഫലമായാണ് ഇത്തരം കോളേജുകൾ രൂപപ്പെട്ടത്.അറബിക് കോളേജുകൾ കേവലം മതപഠനത്തിൽ ഒതുങ്ങിനിന്നില്ല.പകരം, അവ വിജ്ഞാനത്തിന്റെ വിവിധ മേഖലകളെ സംയോജിപ്പിച്ചു.അറബി ഭാഷയും സാഹിത്യവും മറ്റ് ഭാഷകളും സാമൂഹ്യ ശാസ്ത്രവും ഇവിടെ പഠന വിഷയമായി.

വിദ്യാഭ്യാസത്തിന്റെ വികാസവും വളര്‍ച്ചയും

ചിത്രങ്ങള്‍

ചിത്രങ്ങള്‍

വീഡിയോകള്‍

വീഡിയോകള്‍