അറബിക്‌, പേര്‍ഷ്യന്‍ വാക്കുകള്‍ പ്രാദേശിക സംസാരശൈലിയില്‍ കൂട്ടിച്ചേര്‍ത്ത്‌ മാപ്പിളമാര്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ കാണപ്പെടുന്ന സംസാരരീതിയെ ബിഷായം അഥവാ തൗദാരം എന്നു വിളിക്കുന്നു.

ഉദാഹരണങ്ങള്‍ : ഓന്റെ പേരെന്ത്‌ - അവന്റെ പേരെന്താണ്‌
ജ്‌ മനിസനാകാന്‍ നോക്ക്‌ - നീ മനുഷ്യനാകാന്‍ നോക്ക്‌
ഓന്റെ തൗദാരം - അവന്റെ സംസാരം
മുസീബത്തിന്റെ എടങ്ങേറ്‌ - കഷ്ടപ്പാടിന്റെ അങ്ങേയറ്റം
കിയാമത്തിന്റെ അലമത്‌ - അന്ത്യനാളിന്റെ അടയാളം
ഞമ്മളെ ചങ്ങായി - നമ്മുടെ സ്‌നേഹിതന്‍

അവരുടെ പഴഞ്ചൊല്ലുകള്‍ ജീവിത സാഹചര്യങ്ങളും പാരമ്പര്യവും വിളിച്ചു പറയുന്നവയാണ്‌. എല്ലാ സമുദായങ്ങളിലെതും പോലെ തങ്ങളുടെ മതപരവും സാംസ്‌കാരികവുമായ അന്തരീക്ഷം തന്നെയാണ്‌ മാപ്പിളമാരുടെ പഴഞ്ചൊല്ലുകളിലും പ്രതിഫലിക്കുന്നത്‌.

ഉദാഹരണങ്ങള്‍ : ബദിരില്‍ ഇബ്‌ലിസ്‌ ഇറങ്ങിയ പോലെ
നെയ്യാട്ട്‌ പോലെ മയ്യത്ത്‌ (Neyyat Pole Mayyath)
ബസറയിലേക്കു കാരക്ക അയക്കണ്ട
അലിഫ്‌ ബാ അറിയാത്തവര്‍ (അലിഫ്‌ ബാ)
പള്ളിയില്‍ ഈച്ച കടന്ന പോലെ
കുന്നു കുലുങ്ങിയാലും കുഞ്ഞാത്തു കുലുങ്ങില്ല
ഹലാക്കിന്റെ അവുലും കഞ്ഞി

കേരളത്തിലെ സാധാരണ ഭാഷയിലേക്കും ഒട്ടേറെ അറബി, പേര്‍ഷ്യന്‍ വാക്കുകള്‍ വന്നു ചേര്‍ന്നിട്ടുണ്ട്‌. അച്ചാര്‍, കാക്കി, കച്ചറ, ശൈത്താന്‍, ബലാല്‍, മുസീബത്ത്‌, ഷുജായ്‌, പറുദീസ, വങ്ക്‌, സര്‍ബത്‌, സാഹിബ്ബ്‌, ബീവി, ബിരിയാണി, കബാബ്‌, സിര്‍വ, ഉറുമാല്‍ എന്നിവ ഇതില്‍ പെടും.

ഇതു കൂടാതെ മുഗളന്മാരും, സുല്‍ത്താന്‍മാരും, മൈസൂര്‍ ഭരണാധികാരികളും ഏര്‍പ്പെടുത്തിയ സൈനിക, ഭരണ, നീതിന്യായ പദാവലികള്‍ ഇപ്പോഴും അതേപോലെ ഉപയോഗത്തിലുണ്ട്‌. ജില്ല, താലൂക്ക്‌, തഹസീല്‍ദാര്‍, സുബേദാര്‍, ഹവില്‍ദാര്‍, യാദാസ്‌ത്‌, നക്കല്‍, നികുതി, അമീന്‍, ജമേദാര്‍ എന്നീ വാക്കുകള്‍ പേര്‍ഷ്യനില്‍ നിന്നു വന്നവയാണ്‌.

മാപ്പിള ഭാഷയും സാഹിത്യവും

ചിത്രങ്ങള്‍

ചിത്രങ്ങള്‍

വീഡിയോകള്‍

വീഡിയോകള്‍