അറക്കല്‍ അലി രാജയുടെ രാജസഭയായിരുന്ന അറക്കല്‍കെട്ടിലെ ദര്‍ബാര്‍ ഹാള്‍, അവരുടെ പൈതൃക സംഭാവനകള്‍ പ്രദര്‍ശിപ്പിക്കുന്ന ഇടമാണ്. സൂക്ഷ്മമായി കൊത്തു പണി ചെയ്ത ഗൃഹോപകരണങ്ങള്‍, രാജകീയ പണിത്തരങ്ങള്‍ എന്നിവ ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നു.
പഴയ ചെമ്പ് സ്വർണ്ണവും വെള്ളിത്തട്ടുകളും, കബറുകളുടെ രേഖകളും, രാജവംശത്തിനെതിരെ അടയാളപ്പെടുത്തിയ രേഖകളും ഈ മ്യൂസിയത്തിലുണ്ട് ഇതിനൊപ്പം പഴയ തോക്കുകൾ, മറ്റ് യുദ്ധ സാമഗ്രികൾ എന്നിവയും ഉണ്ട്. അറക്കൽ കുടംബം ഉപയോഗിച്ചിരുന്ന രാജകീയ വസ്തുക്കളുടെ ഒരു നിര തന്നെ ഇവിടെ ഉണ്ട്.
അറക്കൽ കൊട്ടാരത്തിൽ നടന്ന ചടങ്ങുകളിലും ഉത്സവങ്ങളിലും ഉപയോഗിച്ചിരുന്ന വസ്ത്രങ്ങൾ, ആഭരണങ്ങൾ, അലങ്കാരങ്ങൾ എന്നിവയും ഇവിടെ സൂക്ഷിയ്ക്കുന്നുണ്ട്.