ചേരമാന്‍ മസ്ജിദ് - സങ്കീര്‍ണ്ണമായ വാസ്തു ശൈലി


ചേരമാന്‍ മസ്ജിദ് - സങ്കീര്‍ണ്ണമായ വാസ്തു ശൈലി

കൊടുങ്ങല്ലൂരിലെ ചേരമാന്‍ ജുമാ മസ്ജിദിന്റെ ഉള്ളകങ്ങളിലെ അലംകൃതങ്ങളായ മരപ്പണികള്‍ കേരളത്തിന്റെ തനതു കരവിരുത് ഇസ്ലാമിക ശൈലിയുമായി ഒരുമിക്കുന്നതിന് ഉദാഹരണമാണ്. സൂക്ഷ്മമായി കൊത്തു പണി ചെയ്ത മറകള്‍, ചെത്തി മിനുക്കിയ തൂണുകള്‍, പുഷ്പ മാതൃകകള്‍ എന്നിവയെല്ലാം പ്രാദേശിക കരവിരുത് അറബ് സ്വാധീനവുമായി കൈകോര്‍ക്കുന്നതിന് ഉദാഹരണം. പൊതു വര്‍ഷം 629-ല്‍ നിര്‍മ്മിച്ചതെന്നു കരുതുന്ന ഈ പള്ളി നൂറ്റാണ്ടുകളുടെ സാംസ്‌കാരിക വിനിമയത്തിനും, വാസ്തു പൈതൃകത്തിനും ഉദാഹരണം തന്നെ.

നൂറ്റാണ്ടുകളുടെ പഴക്കമുള്ള ചേരമാൻ ജുമാ മസ്ജിദ്, അതിന്റെ വാസ്തുവിദ്യയിൽ കേരളത്തിന്റെ തനതായ ചരിത്രത്തെയും സംസ്കാരത്തെയും ഒരുപോലെ പ്രതിഫലിപ്പിക്കുന്നു. ഇന്ത്യയിലെ തന്നെ ആദ്യത്തെ മുസ്ലിം പള്ളി എന്ന ഖ്യാതിയുള്ള ഈ പള്ളിയുടെ വാസ്തുശൈലീ പൂർണമായും കേരളീയമാണ്.

മറ്റ് പള്ളികളിൽ നിന്ന് വ്യത്യസ്തമായി, പ്രാരംഭ കാലത്ത് ചേരമാൻ പള്ളിക്ക് മിനാരങ്ങളോ താഴികക്കുടങ്ങളോ ഉണ്ടായിരുന്നില്ല. മറിച്ച്, കേരളത്തിലെ പഴയകാല ക്ഷേത്രങ്ങൾക്കും കൊട്ടാരങ്ങൾക്കും സമാനമായ വാസ്തുശൈലിയാണ് ഇവിടെ അവലംബിച്ചിരുന്നത്. പള്ളിയുടെ ഉള്ളിലും കേരളീയ രീതി തന്നെ ആണ്.

പള്ളിയുടെ അകത്തളങ്ങളിൽ തേക്കും ഈട്ടിയും ഉപയോഗിച്ചുള്ള മനോഹരമായ കൊത്തുപണികൾ കാണാം. പള്ളിയുടെ ചില ഭാഗങ്ങളിൽ പഴയകാല കൊത്തുപണികളോടു കൂടിയ സ്തംഭങ്ങൾ കാണാം.

അടുത്ത കാലത്ത് 'മുസിരിസ് ഹെറിറ്റേജ് പ്രോജക്ടിന്റെ' ഭാഗമായി പള്ളിയിൽ വലിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്:

പള്ളിയിലെ പ്രസംഗ പീഠവും മറ്റും തടികൊണ്ടും കല്ലുകൊണ്ടും വളരെ ലളിതവും എന്നാൽ മനോഹരവുമായ രീതിയിൽ രൂപകൽപ്പന ചെയ്തിരിക്കുന്നു.

ചിത്രങ്ങള്‍

ചിത്രങ്ങള്‍

വീഡിയോകള്‍

വീഡിയോകള്‍