ഇസ്ലാമിക ഭാവനയും കേരളീയമായ പാരമ്പര്യ വാസ്തു വിദ്യയും തമ്മിലുള്ള അപൂര്‍വ്വ സങ്കരമാണ് ചേരമാന്‍ ജുമാ മസ്ജിദിന്റെ ഉള്ളകങ്ങള്‍. പൊതുവര്‍ഷം 629-ല്‍ പണി കഴിപ്പിച്ചുവെന്നു കരുതുന്ന ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം പള്ളി കേരളത്തിലെ ആദ്യകാല അറബ് സ്വാധീനത്തെ വിളിച്ചു പറയുന്നു.
പ്രാരംഭകാല ഇസ്ലാമിക നിര്‍മാണരീതിയും കേരളീയ ദേശിയ വാസ്തുവിദ്യയും ലളിതമായി ഒന്നിക്കുന്ന ഈ മസ്ജിദ്, കാലങ്ങളിലൂടെ നിലനില്‍ക്കുന്ന ശില്പപരമ്പര്യത്തിന്റെ സാക്ഷ്യമാണ്.
പള്ളി കേരളീയ പരമ്പരാഗത വാസ്തു ശൈലിയില്‍ നിര്‍മിച്ചതാണ്. ചുണ്ണാമ്പ് പൂശിയ ചുമരുകളും ഓടുമേഞ്ഞ ചെരിഞ്ഞ മേല്‍ക്കൂരയും മുഖ്യ സവിശേഷതകളാണ്.
നിര്‍മാണത്തില്‍ പ്രാദേശികമായി ലഭ്യമായ വസ്തുക്കള്‍ ഉപയോഗിച്ചതിലൂടെ കാലാവസ്ഥാനുസൃതമായ ശീതളത നിലനിര്‍ത്തുന്നു.