വളപട്ടണം കക്കുളങ്ങര പള്ളി


വളപട്ടണം കക്കുളങ്ങര പള്ളി

കണ്ണൂരിനടുത്തു വളപട്ടണത്തുള്ള കക്കുളങ്ങര പള്ളി കേരളീയ വാസ്തു ശൈലിയും അറബിക് സ്വാധീനവും ഒത്തു ചേരുന്ന നിര്‍മ്മിതിയാണ്. വിശുദ്ധ കുളവും, പുരാതന മിനാരവും, ചേര്‍ന്നുള്ള ദര്‍ഗയും ഇതിനെ ഒരു സാംസ്‌കാരിക സാന്നിധ്യമായി മാറ്റിയിട്ടുണ്ട്. മാലിക് ഇബ്ന്‍ ദിനാറുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങള്‍ പള്ളിയെക്കുറിച്ച് പറയുന്നുണ്ട്. കേരളത്തിലേക്ക് ആദ്യകാലത്ത് എത്തിച്ചേര്‍ന്ന പേര്‍ഷ്യന്‍ പണ്ഡിതനും വണിക്കുമാണ് മാലിക് ഇബ്ന്‍ ദിനാര്‍. ഇസ്ലാം മതം സ്വീകരിച്ചു എന്നു വിശ്വസിക്കപ്പെടുന്ന ഒരു കോലത്തിരി രാജാവിനെയും ഈ പള്ളിയുമായി ബന്ധപ്പെടുത്തി കഥകളുണ്ട്.

ചിത്രങ്ങള്‍

ചിത്രങ്ങള്‍

വീഡിയോകള്‍

വീഡിയോകള്‍