മൈലാഞ്ചി എന്നു മലയാളത്തില്‍ പറയുന്ന ഹെന്നക്ക് മുസ്ലീങ്ങള്‍ക്കിടയില്‍ നൂറ്റാണ്ടുകള്‍ നീളുന്ന ആചാരപരവും, മതപരവുമായ പ്രാധാന്യമുണ്ട്. വിവാഹത്തിന്റെയും മറ്റ് ആഘോഷങ്ങളുടെയും സുപ്രധാനമായ ഒരു ഭാഗവുമാണിത്.
കേരളത്തിൽ, പ്രത്യേകിച്ച് മുസ്ലിം വിവാഹങ്ങളിൽ 'മൈലാഞ്ചി കല്യാണം' എന്ന പേരിൽ ഒരു പ്രത്യേക ചടങ്ങുതന്നെയുണ്ട്. വധുവിന്റെ കൈകളിലും കാലുകളിലും മെഹന്ദി കൊണ്ട് മനോഹരമായ ഡിസൈനുകൾ വരയ്ക്കുന്നത് ഒരു പ്രധാന ആചാരമാണ്. ഇത് സന്തോഷത്തിന്റെയും ഐശ്വര്യത്തിന്റെയും പ്രതീകമായി കരുതപ്പെടുന്നു.
പണ്ട് കാലത്ത് മൈലാഞ്ചി ഇല പറിച്ചു പറിച്ചു അരച്ച് കൈവെള്ളയിൽ വട്ടത്തിൽ വെക്കുകയായിരുന്നു പതിവ്. ഇത് കൈകൾക്ക് നല്ല കടും ചുവപ്പ് നിറം നൽകുന്നു. ഇന്ന് അതിന് പകരം കൈയിൽ മെഹന്ദി കൊണ്ട് ചിത്രപ്പണികൾ ചെയ്യുകയാണ് പതിവ്.
മെഹന്ദി വെറുമൊരു അലങ്കാരം മാത്രമല്ല, അതിന് ചില ഔഷധ ഗുണങ്ങളുമുണ്ട്. ശരീരത്തിലെ അമിതമായ ചൂട് കുറയ്ക്കാൻ മൈലാഞ്ചി സഹായിക്കുന്നു. നഖങ്ങളിലെ ഫംഗസ് ബാധ തടയാൻ പണ്ടുകാലം മുതലേ മൈലാഞ്ചി ഉപയോഗിക്കാറുണ്ട്.