മലബാർ വിരുന്നുകളിലെയും കല്യാണവീടുകളിലെയും ഏറ്റവും കൗതുകകരവും ആകർഷകവുമായ വിഭവമാണ് മുട്ടമാല. പേര് സൂചിപ്പിക്കുന്നത് പോലെ മുട്ടയുടെ മഞ്ഞക്കരു ഉപയോഗിച്ച് മാലയുടെ രൂപത്തിൽ ഉണ്ടാക്കിയെടുക്കുന്ന ഒരു മധുരപലഹാരമാണിത്. ന്യൂഡില്‍സിനെ ഓര്‍മ്മിപ്പിക്കുന്ന മലബാറിലെ മുട്ട കൊണ്ടുള്ള മധുരവിഭവമാണ് മുട്ടമാല. നനുത്ത മഞ്ഞക്കരുവിന്റെ വളയങ്ങള്‍ ഇതിന്റെ പ്രത്യേകതയാണ്.
ഇതിന്റെ കൂടെ മുട്ടയുടെ വെള്ള ഉപയോഗിച്ചുണ്ടാക്കുന്ന മുട്ടസുർക്ക (പിഞ്ഞാണത്തപ്പം) കൂടി വിളമ്പുന്നതാണ് രീതി. മുട്ടയുടെ മഞ്ഞയും വെള്ളയും ഒട്ടും പാഴാക്കാതെ രണ്ട് വിഭവങ്ങളാക്കി മാറ്റുന്ന മലബാർ പാചകതന്ത്രമാണിത്. ഇതിൽ കൃത്രിമ നിറങ്ങളൊന്നും ചേർക്കാറില്ല. മുട്ടയുടെ മഞ്ഞക്കരുവിന്റെ സ്വാഭാവികമായ മഞ്ഞ നിറമാണ് ഇതിന്റെ ആകർഷണം.