ഒപ്പന

കേരളത്തിലെ മുസ്ലിം സമുദായത്തിനിടയിൽ പ്രചാരത്തിലുള്ള മനോഹരവും വർണ്ണാഭവുമായ ഒരു കലാരൂപമാണ് ഒപ്പന. പ്രധാനമായും വിവാഹത്തോടനുബന്ധിച്ചാണ് ഇത് അവതരിപ്പിക്കാറുള്ളത്.

വിവാഹത്തലേന്ന് രാത്രി വധുവിനെ നടുക്കിരുത്തി ചുറ്റും പെണ്‍കുട്ടികള്‍ വളയമിട്ട് നിന്ന് കൈകോട്ടി പാട്ടു പാടുന്ന നൃത്ത രൂപമാണ് ഒപ്പന. കേരളത്തിന്റെ നാടന്‍ താളങ്ങളും അറബ് പാരമ്പര്യങ്ങളും കലര്‍ന്ന നൃത്തരൂപമാണ് ഒപ്പന. ധൃതഗതിയാലുള്ള ചുവടു വയ്പുകളും കളിയാക്കുന്ന വരികളും, പെണ്‍കുട്ടികളുടെ ആഹ്‌ളാദോല്ലാസ പ്രകടനങ്ങളും ഒത്തു ചേര്‍ന്നതാണ് ഒപ്പന അവതരണം. കൈകൊട്ടലില്ലാതെ പാടുന്ന ഒപ്പന ചായല്‍, കൈകൊട്ടി അതിവേഗതയിലുള്ള ഒപ്പന മുറുക്കം എന്നിവ ഇതിന്റെ മനോഹാരിത വര്‍ദ്ധിപ്പിക്കുന്നു.

പെൺകുട്ടികളാണ് സാധാരണയായി ഒപ്പന അവതരിപ്പിക്കാറുള്ളത്. മണവാട്ടിയെ നടുവിലിരുത്തി ചുറ്റും വട്ടത്തിൽ നീങ്ങിക്കൊണ്ട് പാട്ടുപാടി ചുവടുവെക്കുന്നു.

മാപ്പിളപ്പാട്ടുകളാണ് ഒപ്പനയ്ക്ക് ഉപയോഗിക്കുന്നത്. പാട്ടിന്റെ താളത്തിനനുസരിച്ചുള്ള കൈകൊട്ടാണ് ഇതിന്റെ പ്രധാന ആകർഷണം.

വട്ടമുറിഞ്ഞ കസവ് കുപ്പായം, മുണ്ട്, തലയിൽ തട്ടം എന്നിവയാണ് പരമ്പരാഗത വേഷം. കയ്യിൽ നിറയെ കുപ്പിവളകളും മൈലാഞ്ചിയും അണിഞ്ഞ് സർവ്വാഭരണ വിഭൂഷിതരായാണ് പെൺകുട്ടികൾ ഒപ്പന കളിക്കുന്നത്.

മുസ്ലിം വിവാഹങ്ങളിൽ വധുവിനെ ഒരുക്കുന്നതിനിടയിലുള്ള വിനോദമായിട്ടാണ് ഇത് തുടങ്ങിയതെങ്കിലും ഇന്ന് സ്കൂൾ/കോളേജ് കലോത്സവങ്ങളിലെ വലിയ ജനപ്രിയ ഇനങ്ങളിൽ ഒന്നാണ് ഒപ്പന.

ചിത്രങ്ങള്‍

ചിത്രങ്ങള്‍

വീഡിയോകള്‍

വീഡിയോകള്‍