വിവിധ ബോട്ട്‌ ക്ലബ്ബുകള്‍ തമ്മിലുള്ള ചുണ്ടന്‍ വള്ളങ്ങളുടെ വാശിയേറിയ മത്സരമായ ചാമ്പ്യന്‍സ്‌ ബോട്ട്‌ ലീഗ്‌ 2023-ന്റെ ആരംഭം ആഗസ്‌റ്റില്‍ ആലപ്പുഴയിലെ പുന്നമടക്കായലില്‍ വെച്ചായിരുന്നു. പ്രശസ്‌തമായ 69-ാം നെഹ്‌റു ട്രോഫി വള്ളംകളിയോടനുബന്ധിച്ചായിരുന്നു ഇതിന്റെ തുടക്കവും. 72 വള്ളങ്ങളാണ്‌ ഇതില്‍ മത്സരിച്ചത്‌. പള്ളാതുരുത്തി ബോട്ട്‌ ക്ലബ്ബിന്റെ 'വീയപുരം ചുണ്ടന്‍' 4 മിനിറ്റ്‌ 18 സെക്കന്റില്‍ വിജയിച്ച്‌ ട്രോഫി നേടി. ആലപ്പുഴയില്‍ തുടക്കം കുറിച്ച CBL-3, കേരളത്തിലെ 12 സ്ഥലങ്ങളില്‍ വെച്ച്‌ - കരുവാറ്റ, പുളിങ്കുന്ന്‌, മറൈന്‍ഡ്രൈവ്‌, കോട്ടപ്പുറം, കൈനകരി, താഴത്തങ്ങാടി, പാണ്ടനാട്‌, കായംകുളം, കല്ലട - മത്സരം നടത്തി. അവസാന മത്സരം നടന്നത്‌ കൊല്ലം അഷ്ടമുടി കായലില്‍ വെച്ചായിരുന്നു. വിജയികള്‍ക്ക്‌ സമ്മാനം വിതരണം ചെയ്‌തു. വാശിയേറിയ ഈ മത്സരം കാണാനെത്തിയ ജനങ്ങള്‍ കായല്‍ത്തീരങ്ങളില്‍ തിങ്ങി നിറഞ്ഞു നിന്ന്‌ ആരവങ്ങളുയര്‍ത്തി. സി.ബി.എല്‍-ന്റെ 2019-ലേയും, 2022-ലേയും വിജയിയായ ട്രോപ്പിക്കല്‍ ടൈറ്റാന്‍സ്‌, കല്ലടയില്‍ നടന്ന 10-ാം മത്സരത്തില്‍ UBC കൈനകരി ക്ലബ്ബിന്റെ നടുഭാഗം ചുണ്ടന്‍ വള്ളത്തെ സെക്കന്റിന്റെ വ്യത്യാസത്തില്‍ പിന്തള്ളി വിജയം നേടിയത്‌ എടുത്തു പറയേണ്ട പ്രത്യേകത ആയിരുന്നു.

റേജിങ്‌ റോവേഴ്‌സ്‌ (പോലീസ്‌ ബോട്ട്‌ ക്ലബ്ബ്‌, മഹാദേവിക്കടവ്‌ കാട്ടില്‍ തെക്കേതില്‍) മൂന്നാം സ്ഥാനം കരസ്ഥമാക്കി. അവസാന മത്സരത്തിനു തൊട്ടു മുന്‍പ്‌ പാണ്ടനാടു വച്ച്‌ ഡിസംബര്‍ 2-നു നടന്ന മത്സരത്തില്‍ ട്രോപ്പിക്കല്‍ ടൈറ്റന്‍സിന്‌ 96 പോയിന്റും കോസ്‌റ്റ്‌ ഡോമിനിറ്റേഴ്‌സിന്‌ 93 പോയിന്റും റേജിങ്‌ റോവേഴ്‌സ്‌ 72 പോയിന്റും നേടി.

Click here to go to the top of the page