1973 ജൂലായ്‌ 31-നാണ്‌ ജവഹര്‍ തായങ്കരി ചുണ്ടന്‍, ചുണ്ടന്‍ വള്ളംകളി മത്സര രംഗത്തേക്ക്‌ പ്രവേശിക്കുന്നത്‌. 52 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അത്ഭുതകരമായ വിജയങ്ങളും അഭിനന്ദനങ്ങളുമായി ഇതിന്റെ കായലിലെ മേല്‍ക്കോയ്‌മ തുടരുകയാണ്‌. തായങ്കരി നിവാസികളുടെ അഭിമാനമായ തായങ്കരി ചുണ്ടന്‌ ഭാരതത്തിന്റെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ബഹുമാനാര്‍ത്ഥമാണ്‌ ഈ പേരു നല്‍കിയത്‌. 92 ആളുകളെ വഹിക്കാന്‍ കഴിയുന്ന ഈ ചുണ്ടന്റെ ഉടമസ്ഥാവകാശം തായങ്കരിയിലെ 250 ഓഹരി ഉടമകളിലാണ്‌. ഈ ചുണ്ടന്റെ മുന്‍ഭാഗത്തുള്ള തുമ്പ്‌ വെള്ളി കെട്ടിയതിനാല്‍ ആളുകള്‍ "വെള്ളി കൂമ്പന്‍" എന്നാണ്‌ സ്‌നേഹപൂര്‍വ്വം വിളിക്കാറ്‌.

മറ്റു ചുണ്ടന്‍ വള്ളങ്ങള്‍

Click here to go to the top of the page