കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ ആദ്യ ചുണ്ടന്‍ വള്ളമാണ് നിരണം ചുണ്ടന്‍. നിരണം ഗ്രാമവാസികളുടെ അശ്രാന്ത പരിശ്രമത്തിന്റെ ഫലമായി രൂപം കൊണ്ട നിരണം ചുണ്ടന്‍ 2022 ആഗസ്റ്റ് 17-നാണ് നീറ്റിലിറക്കിയത്. പള്ളിയോടങ്ങളുടെ നാടെന്ന് പേരുകേട്ട നിരണം ഗ്രാമം ചുണ്ടന്‍ വള്ളം നിര്‍മ്മിക്കുവാനുള്ള കാരണം നിരണം വാര്‍ത്ത എന്ന ഫേസ്‌ബുക്ക് പേജില്‍ 2021-ല്‍ ഉയര്‍ന്ന അന്വേഷണങ്ങളാണ്. ഈ പേജില്‍ വന്ന പോസിറ്റീവ് ആയ അഭിപ്രായങ്ങള്‍ ഒരു സൊസൈറ്റി രൂപീകരിക്കാന്‍ കാരണമായി.
നിരണം നിവാസികള്‍ ഒന്നു ചേര്‍ന്ന് പണം കണ്ടെത്തുകയും 168 ദിവസത്തിനുള്ളില്‍ 97 പേര്‍ക്കിരിക്കാവുന്ന ചുണ്ടന്‍ വള്ളം നിര്‍മ്മിക്കുകയും ചെയ്‌തു.