ആലപ്പുഴ ജില്ലയില്‍ കരുവാറ്റ ഗ്രാമത്തില്‍ പരസ്‌പരം പോരാടുന്ന രണ്ടു വിഭാഗം ജനങ്ങളുണ്ട്. അതില്‍ ഓരോ വിഭാഗത്തിനും ഉള്ള ചുണ്ടന്‍ വള്ളത്തിന്റെ പേരും ഒന്നു തന്നെയാണ്. കരുവാറ്റ ഗ്രാമവാസികള്‍ 1976-ല്‍ 'പച്ച ചുണ്ടന്‍' എന്ന വള്ളം വാങ്ങുകയും അതിന് ഗ്രാമത്തിന്റെ പേരു നല്‍കി കരുവാറ്റ ചുണ്ടന്‍ എന്നാക്കുകയും ചെയ്‌തു. 2009-ലും 2015-ലും വലിയ നവീകരണ പ്രവര്‍ത്തനങ്ങള്‍ ഈ ചുണ്ടനു നടത്തേണ്ടി വന്നു. ഓഹരി ഉടമകള്‍ കൂടാതെ കേരളത്തിലെ വിനോദ സഞ്ചാര വിഭാഗവും ഇതിനായി സഹായ സഹകരണങ്ങള്‍ നല്‍കി. ഇന്ന് കരുവാറ്റ ചുണ്ടന്റെ ഓഹരി ഉടമകളുടെ എണ്ണം 240 ആണ്. 123 അടി നീളമുള്ള ഈ ചുണ്ടന്‍ വള്ളത്തില്‍ 100 പേര്‍ക്കിരിക്കാന്‍ സാധിക്കും.
പുതുക്കിയതിനു ശേഷം നെഹ്‌റു ട്രോഫി മത്സരത്തില്‍ രണ്ടാം സ്ഥാനം നേടുവാന്‍ കരുവാറ്റ ചുണ്ടനു സാധിച്ചു.
ഇതിനിടെ ഇവിടുത്തെ ചെറുപ്പക്കാരുടെ കൂട്ടം പുതിയൊരു ചുണ്ടന്‍ വള്ളം നിര്‍മ്മിക്കുവാന്‍ തീരുമാനിക്കുകയും 2024 ഡിസംബറില്‍ ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങുകയും ചെയ്‌തു. 83 തുഴക്കാര്‍ക്കിരിക്കാവുന്ന ഈ ചുണ്ടന്‍ വള്ളം 2025-ലെ നെഹ്‌റു ട്രോഫിയില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.