ആലപ്പുഴ ജില്ലയില്‍ മാങ്കൊമ്പ് സെന്റ് പയസ് X ചര്‍ച്ചിലെ കേരള കത്തോലിക് യൂത്ത് മൂവ്‌മെന്റ് (KCYM) അംഗങ്ങളാണ് ഈ ചുണ്ടന്‍ വള്ളം നിര്‍മ്മിച്ചത്.
2009 മുതല്‍ 2013 വരെയുള്ള നെഹ്‌റു ട്രോഫി മത്സരങ്ങളില്‍ വെപ്പു വള്ളങ്ങളുടെ (ചുണ്ടന്‍ വള്ളങ്ങളിലെ യോദ്ധാക്കള്‍ക്ക് ഭക്ഷണം കൊണ്ടു കൊടുക്കുന്ന പരമ്പരാഗത ചെറു വള്ളമാണ് വെപ്പു വള്ളം) വിജയങ്ങള്‍ ചുണ്ടന് വള്ളംകളിയില്‍ പങ്കെടുക്കാന്‍ പ്രചോദനമായി.
വാടകക്ക് ചുണ്ടന്‍ വള്ളം കിട്ടാതിരുന്നതിനെ തുടര്‍ന്ന് സ്വന്തമായി ഒരെണ്ണം ഉണ്ടാക്കുവാന്‍ തന്നെ KCYM തീരുമാനിച്ചു. 2014 ജൂലായ് 18-ന് പുതിയ സെന്റ് പയസ് X മാങ്കൊമ്പു ചുണ്ടന്‍ നീറ്റിലിറക്കി. 123 അടി നീളവും അഞ്ചടി വീതിയും ഉള്ള ഈ ചുണ്ടന് 87 തുഴക്കാരേയും 5 ചുക്കാന്‍ പിടിക്കാരേയും 7 ഗായകരേയും വഹിക്കാന്‍ കഴിയും. 2015-ല്‍ നെഹ്‌റു ട്രോഫി അവസാന മത്സരത്തിലും 2016-ലെ ലൂസേഴ്‌സ് ഫൈനലിലും വിജയിക്കാന്‍ ഈ ചുണ്ടനു സാധിച്ചു.