ആലപ്പുഴ ജില്ലയില്‍ പമ്പാ നദിയും അച്ചന്‍ കോവിലാറും വലയം ചെയ്യുന്ന ഒരു ചെറിയ ഗ്രാമമാണ്‌ ചെറുതന. ചുണ്ടന്‍ വള്ളങ്ങളുടെ ആവിര്‍ഭാവം ഇവിടെ ഉണ്ടായത്‌ 1800-കളിലാണെന്നാണ്‌ പറയപ്പെടുന്നത്‌. മത്സരങ്ങളിലേക്കുള്ള ചെറുതന ചുണ്ടന്റെ പ്രവേശം 70-കളില്‍ ആയിരുന്നു. പല പ്രമുഖ മത്സരങ്ങളിലും സമ്മാനം നേടിയ ഈ ചുണ്ടന്‍ 1981-വരെ സജീവമായിരുന്നു. മത്സരങ്ങളില്‍ വാശിയോടെ പങ്കെടുക്കുകയും ശക്തമായ പോരാട്ടം കാഴ്‌ചവെക്കുകയും ചെയ്‌തിരുന്നു. എങ്കിലും, ഒരിക്കല്‍ പോലും നെഹ്‌റുട്രോഫി നേടാന്‍ ചെറുതന ചുണ്ടനു സാധിച്ചില്ല. എന്നാല്‍ 1982-ല്‍ പുതിയതായി നിര്‍മ്മിച്ച ചെറുതന ചുണ്ടന്റെ സൗന്ദര്യത്തില്‍ ചുണ്ടന്‍ വള്ളാരാധകര്‍ മയങ്ങി. ഭംഗിയില്‍ മാത്രമല്ല, കഴിവിലും ഈ പുതിയ ചെറുതന ചുണ്ടന്‍ മികവുറ്റതാണെന്ന്‌ മത്സരങ്ങളിലൂടെ തെളിയിച്ചു. പായിപ്പാട്‌, മാന്നാര്‍, കരുവാറ്റ മത്സരങ്ങളില്‍ പല വര്‍ഷങ്ങളിലും സമ്മാനം നേടാന്‍ സാധിച്ചു. 2004-ല്‍ കുമരകം ടൗണ്‍ ബോട്ട്‌ ക്ലബ്ബിലെ തുഴച്ചില്‍ക്കാര്‍ ചെറുതന ചുണ്ടനിലൂടെ നെഹ്‌റു ട്രോഫി നേടി. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ചെറുതന ബോട്ട്‌ ക്ലബ്ബ്‌ മുന്‍ വിജയം ആവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ്‌.

മറ്റു ചുണ്ടന്‍ വള്ളങ്ങള്‍

Click here to go to the top of the page