പായിപ്പാട്‌ ചുണ്ടന്റെ ചരിത്രവും വള്ളംകളിയുടെ ചരിത്രവും തമ്മില്‍ അഭേദ്യ ബന്ധമാണുള്ളത്‌. ആലപ്പുഴ ജില്ലയിലെ പായിപ്പാടു ഗ്രാമക്കാര്‍ നൂറു വര്‍ഷത്തിലേറെയായി സ്വന്തം ചുണ്ടനുമായി മത്സര രംഗത്തുണ്ട്‌. പായിപ്പാട്‌ ആദ്യമായി വാങ്ങിയ ചുണ്ടന്‍ 'ഗോപാല കൃഷ്‌ണന്‍' അധിക കാലം നിന്നില്ല. പിന്നീട്‌ ഇവര്‍ ഒരു ചുണ്ടന്‍ വള്ളം നിര്‍മ്മിച്ചു എങ്കിലും ഒരു നെഹ്‌റു ട്രോഫി പോലും വിജയിക്കാന്‍ കഴിയാത്തതിനാല്‍ അതിനെ വില്‌ക്കേണ്ടി വന്നു. പിന്നീടു നിര്‍മ്മിച്ച പുതിയ ചുണ്ടന്‍ വള്ളം 2005, 2006, 2007 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി നെഹ്‌റു ട്രോഫി കരസ്ഥമാക്കി ഹാട്രിക്‌ നേടി. അടുത്ത വിജയത്തിനായി പായിപ്പാടന്‌ 2018-വരെ കാത്തിരിക്കേണ്ടി വന്നു. 2023-ല്‍ പായിപ്പാട്‌ പുതിയൊരു ചുണ്ടന്‌ രൂപകല്‌പന കൊടുക്കുകയും 10 മാസം കൊണ്ട്‌ പൂര്‍ത്തീകരിക്കുകയും ചെയ്‌തു. പായിപ്പാട്‌ പുത്തന്‍ ചുണ്ടന്‌ 126 അടി നീളവും 5 അടി വീതിയും 91 തുഴക്കാരേയും 5 ചുക്കാന്‍ പിടിക്കുന്നവരേയും 9 ഗായകന്മാരേയും ഉള്‍ക്കൊള്ളാനുള്ള സൗകര്യവുമുണ്ട്‌.

മറ്റു ചുണ്ടന്‍ വള്ളങ്ങള്‍

Click here to go to the top of the page