കേരളത്തിലെ പ്രധാന നഗരങ്ങളില്‍ ഒന്നായ കൊച്ചിയിലെ മറൈന്‍ ഡ്രൈവില്‍ നടക്കുന്ന ചാമ്പ്യന്‍സ് ബോട്ട് ലീഗ് മത്സരങ്ങള്‍ നൂറു കണക്കിന് പ്രേക്ഷകര്‍ക്ക് ആവേശമുണര്‍ത്തുന്ന ഒന്നാണ്. ചുണ്ടന്‍ വള്ളങ്ങളുള്‍പ്പെടെ പങ്കെടുക്കുന്ന വള്ളംകളികള്‍ മറൈന്‍ ഡ്രൈവിലെ ഈ സുന്ദര കായല്‍പ്പരപ്പില്‍ നടക്കുന്നു. കൊച്ചിയുടെ സമുദ്ര പാരമ്പര്യവും ഇതിന്റെ മാറ്റ് കൂട്ടുന്നു.