ആചാരങ്ങള്‍ - ജനനം മുതല്‍ മരണം വരെ


കേരളത്തിലെ മുസ്ലീങ്ങള്‍ ജനനം മുതല്‍ മരണം വരെ ഇസ്ലാമിക വിശ്വാസവും പ്രാദേശിക കീഴ്‌്‌വഴക്കങ്ങളും സമഞ്‌ജസമായി സമ്മേളിക്കുന്ന ആചാരങ്ങള്‍ പാലിച്ചുവരുന്നു. ഇസ്ലാമിക പാരമ്പര്യങ്ങളില്‍ അടിയുറച്ചതെങ്കിലും ഓരോ നാടിന്റേയും സവിശേഷപാരമ്പര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നവയാണ്‌തനിമയാര്‍ന്ന ഈ ആചാര സവിശേഷതകള്‍. ഈയൊരു വീക്ഷണത്തില്‍ മാപ്പിളമാര്‍ക്ക്‌ സവിശേഷമായ ചടങ്ങുകള്‍, മറ്റ്‌ മുസ്ലീം വിഭാഗങ്ങളില്‍ നിന്നു വ്യത്യസ്ഥമായി, നിലനില്‍ക്കുന്നതു കാണാം. മലബാറിലെ മാപ്പിളമാരെ മറ്റ്‌ വിഭാഗങ്ങളില്‍ നിന്നു വ്യത്യസ്ഥമായി മാറ്റിനിര്‍ത്തുന്ന നാട്ടു പാരമ്പര്യങ്ങളും ആചാരസവിശേഷതകളും കാണാം. ആധുനികമായ ജീവിത സാഹചര്യങ്ങളും സൗകര്യങ്ങളും നിലനില്‍ക്കേ, ഒട്ടേറെ മാപ്പിളമാര്‍ ഒരു രൂപത്തിലല്ലെങ്കില്‍ മറ്റൊരു രൂപത്തില്‍ ഇപ്പോഴും ഈ പാരമ്പര്യ ശീലങ്ങള്‍ നിലനിര്‍ത്തുന്നതു കാണാം.

മുസ്ലീം സംസ്‌കാരം

ചിത്രങ്ങള്‍

ചിത്രങ്ങള്‍

വീഡിയോകള്‍

വീഡിയോകള്‍