പ്രാദേശികമായ സാംസ്‌കാരിക ഭേദങ്ങള്‍ ഉള്‍ക്കൊണ്ട് ഇസ്ലാമിക രീതികളില്‍ വേരുറപ്പിച്ചുള്ള ആചാരങ്ങളും ചടങ്ങുകളും പിന്തുടരുന്നവരാണ് കേരളത്തിലെ മുസ്ലീം സമുദായം.മരണാനന്തര ചടങ്ങുകളിലും ഓര്‍മ്മ, ദുഖാചരണങ്ങളിലും ഇങ്ങനെ തന്നെ.ഒരു കുടുംബാംഗം മരിച്ചാല്‍ അവര്‍ അയല്‍ക്കാരെയും ബന്ധുക്കളേയും സുഹൃത്തുക്കളേയും വിവരം അറിയിക്കുന്നു.പാരമ്പര്യ രീതിയില്‍ ഒരു പ്രത്യേക തരം വാദ്യം കൊട്ടിയോ, ഓരോരുത്തരെയും നേരില്‍ കണ്ടോ ആണ് ഇക്കാര്യം അറിയിക്കുക.ഗ്രാമീണ മേഖലകളില്‍ പ്രത്യേകിച്ചും.
ഗുസ്‌ല്‍ എന്ന പേരിലറിയപ്പെടുന്ന സ്‌നാനം, മൃതശരീരത്തെ കുളിപ്പിക്കല്‍, ആണ് ആദ്യം.അടുത്ത കുടുംബാംഗങ്ങളോ ഇതിനായി നിയോഗിക്കപ്പെട്ട സമുദായാംഗമോ ആണ് ഇത് ചെയ്യുക.കര്‍പ്പൂരമോ അതുപോലുള്ള സുഗന്ധ ദ്രവ്യമോ കലര്‍ത്തിയ വെള്ളത്തില്‍ മൂന്നു തവണയോ, ചിലയിടങ്ങളില്‍ അഞ്ചുതവണയോ ശരീരം കഴുകും.ഇസ്ലാമിക ആചാരങ്ങളോടെ വളരെ ശ്രദ്ധയും ബഹുമാനവും പുലര്‍ത്തിയാണ് ഇതു നിര്‍വ്വഹിക്കുക.കഫാന്‍ എന്ന വെളുത്ത തുണിയില്‍ മൃതദേഹം പൊതിയുകയാണ് അടുത്ത നടപടി.യാതൊരു ചിത്രപണികളോ അലങ്കാരങ്ങളോ ഇല്ലാത്ത വെറും വെള്ളത്തുണിയാണ് എല്ലാവരും ഇതിനുപയോഗിക്കുക.മരണത്തില്‍ ഏവരും തുല്യര്‍ എന്നതിന്റെ പ്രതീകമാണിത്.മയ്യത്തു കട്ടില്‍ എന്നറിയപ്പെടുന്ന മഞ്ചത്തിലേക്കു ശരീരം മാറ്റി, വിലാപയാത്രയായി കബര്‍സ്ഥാനിലേക്കു കൊണ്ടുപോകുന്നു.
കബറിടത്തിലേക്കു അടുത്ത ബന്ധുക്കളും അയല്‍ക്കാരും സുഹൃത്തുക്കളും മയ്യത്തു യാത്രയില്‍ അനുഗമിക്കും.ആദ്യം പള്ളിയില്‍ മുഖ്യ പുരോഹിതന്റെ മുന്നില്‍ കിടത്തുന്നു.ഇമാമോ (പള്ളിയില്‍ പ്രാര്‍ത്ഥന നേതൃത്വം നല്‍കുന്ന ആള്‍) മരിച്ച ആളുടെ അടുത്ത ബന്ധുവോ പ്രാര്‍ത്ഥനക്കു നേതൃത്വം നല്‍കും.മയ്യത്തു യാത്രയിലും പള്ളിയിലെ പ്രാര്‍ത്ഥനയിലും പുരുഷന്മാര്‍ മാത്രമേ പങ്കുചേരൂ.മരിച്ചത് ആണായാലും പെണ്ണായാലും.ഇതിനു ശേഷമാകും ശവപ്പെട്ടിയില്‍ കിടത്തി കബറിലേക്കു നീക്കുക.
ശ്‌മശാനത്തില്‍ മെക്കയിലെ ക്വിബാല ലക്ഷ്യമാക്കിയാകും ശവക്കുഴിയില്‍ മൃതദേഹം കിടത്തുക, മുഖം വലത്തോട്ടു ചരിച്ച രീതിയില്‍ ആണ് മറവു ചെയ്യുക.സംസ്‌കാര ചടങ്ങുകളില്‍ കുടുംബാഗങ്ങള്‍ ഖുറാനിലെ മുള്‍ക് എന്ന അദ്ധ്യായത്തില്‍ നിന്നുള്ള വരികള്‍ ഉറക്കെ ചൊല്ലും.ഒപ്പം പ്രത്യേക അഭ്യര്‍ത്ഥനകളും കാണും.പള്ളിയുടെ അധികാരിയായ മൊല്ലാക്കയാകും കബറില്‍ തലഭാഗത്തു നിന്ന് പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കുക.അവസാനം കബറിന്റെ അരികില്‍ നിന്ന് പള്ളി ഇമാം ചരമമടഞ്ഞവര്‍ക്ക് പറുദീസ, അടുത്ത ലോകത്ത്, ലഭ്യമാകണേ എന്നു പ്രാര്‍ത്ഥിക്കുന്നു.