വിശുദ്ധര്‍ക്ക്‌ പ്രകൃത്യതീത ശക്തികളും അനുഗ്രഹ സാഫല്യവും നന്മയും ഉണ്ടെന്നും അവരുടെ മരണശേഷം ഖബറിടങ്ങളും അതിന്റെ ഉറവകളാണെന്നും വിശ്വാസമുണ്ട്‌. ഇത്തരം വിശുദ്ധരുടെ ആരാധനാലയങ്ങള്‍ സന്ദര്‍ശിക്കുന്നത്‌ അഭയാര്‍ത്ഥികള്‍ക്ക്‌ നന്മ പ്രദാനം ചെയ്യും. തെക്കന്‍ മലബാറില്‍ മമ്പുറത്തെ സയ്യദ്‌ അലവി തങ്ങളുടെ ദര്‍ഗ സന്ദര്‍ശനം ചില ഹിന്ദുക്കളായ കര്‍ഷകരും പതിവാക്കിയിട്ടുണ്ട്‌. സയ്യദ്‌ അലവിയുടെ മാനേജരായ കോന്തുനായര്‍ അവസാനകാലം വരെ വിശ്വസ്ഥനും തങ്ങളുടെ കാര്യസ്ഥനും ആയിരുന്നു. അടുപ്പങ്ങള്‍ക്ക്‌ വിശ്വാസം ഒരു തടസ്സമാകാതിരിക്കുന്നതിന്റെ ഉദാഹരണമാണിത്‌. തിരുരങ്ങാടിക്കടുത്തുള്ള കളിയാട്ട മുക്കിലെ ഹിന്ദു കര്‍ഷകോല്‍സവം സയ്യദ്‌ അലവിയുടെ അനുഗ്രഹാശിസ്സുകളോടെയാണ്‌ തുടങ്ങിയതെന്ന്‌ കരുതുന്നു. കളിയാട്ടക്കാവിലമ്മയെ കുറിച്ചുള്ള നാടന്‍ പാട്ട്‌ ഇത്‌ സാധൂകരിക്കുന്നു.

ഇടവം 15ന്‌ ഒരു നല്ല ഉല്‍സവം (കളിയാട്ടം)
വെള്ളിയാഴ്‌ചയായി നിശ്ചയിച്ചു, ഒരു നല്ല ദിവസം
സയ്യദ്‌ അലവി തങ്ങളാണിങ്ങനെ ഉറപ്പിച്ചത്‌
അദ്ദേഹം ഉല്‍സവത്തിന്‌ ആരംഭമിട്ടു
അതിന്നും അദ്ദേഹത്തിന്റെ അനുഗ്രഹത്തോടെ തുടരുന്നു.

മാപ്പിള ഉല്‍സവങ്ങളായ നേര്‍ച്ച അല്ലെങ്കില്‍ ഉര്‍സിന്റെ നടത്തിപ്പിന്‌ ഹിന്ദു ഉല്‍സവങ്ങളുടെ ഛായയുണ്ട്‌. പ്രാര്‍ത്ഥനകളുടെയും ജപങ്ങളുടെയും കാര്യത്തിലേ വ്യത്യാസമുള്ളൂ. ഈ നേര്‍ച്ചകളുടെയും ഹിന്ദു ഉല്‍സവങ്ങളുടെയും സാമൂഹിക, സാമ്പത്തിക അംശങ്ങള്‍ ഒന്നുതന്നെയാണ്‌. ഈ പ്രദേശത്തെ ജനങ്ങള്‍ക്ക്‌ ഈ ഉല്‍സവങ്ങള്‍ ദൈനംദിനാവശ്യങ്ങള്‍ക്കുള്ള വസ്‌തുക്കള്‍ ക്രയവിക്രയം ചെയ്യുന്ന ചന്തകള്‍ കൂടിയാണ്‌. എല്ലാവരും ഇതില്‍ പങ്കെടുക്കുന്നു.

മൊഹമ്മദ്‌ഷാ എന്ന സിദ്ധന്റെ ഓര്‍മ്മക്കായി നടത്തുന്ന കൊണ്ടോട്ടി നേര്‍ച്ച വിശ്വാസങ്ങളുടെ ഒരുമക്ക്‌ ഉദാഹരണമാണ്‌. ഹിന്ദു വിശ്വാസികളായ സ്വാമിമാരുമായി മൊഹമ്മദ്‌ ഷാ സൗഹൃദത്തിലായിരുന്നു. സ്വാമി മഠം എന്ന അവരുടെ വീട്ടിനടുത്താണ്‌ മൊഹമ്മദ്‌ ഷാ തന്റെ അഭയകേന്ദ്രം സ്ഥാപിച്ചത്‌. മഠത്തിലെ സ്വാമിമാരും നേര്‍ച്ചകളില്‍ സജീവമായി പങ്കെടുത്തു. ഇന്നും അവരുടെ പിന്തുടര്‍ച്ചക്കാര്‍ നേര്‍ച്ച സമയത്ത്‌ ദര്‍ഗക്ക്‌ ഒരു വെള്ളി പതാക സമര്‍പ്പിക്കുന്നു. സ്വര്‍ണ്ണപണിക്കാരും, ഹരിജനങ്ങളും മൊഹമ്മദ്‌ ഷായുമായി അടുത്ത ബന്ധം പുലര്‍ത്തി. നേര്‍ച്ച ഉല്‍സവത്തിന്‌ രണ്ടു പെട്ടി വരവുകളുണ്ട്‌. ഒന്ന്‌ സ്വര്‍ണ്ണപണിക്കാരുടേതും മറ്റൊന്ന്‌ ഹരിജനങ്ങളുടേയും.

മറ്റൊരു പ്രമുഖ നേര്‍ച്ചയാണ്‌ 1562 ല്‍ ഷെയ്‌ഖ്‌ മമ്മുക്കോയയുടെ ദര്‍ഹയിലെ അപ്പവാണിഭ നേര്‍ച്ച. എല്ലാ സമുദായത്തില്‍പെട്ടവരും ഈ നേര്‍ച്ചക്ക്‌ ദര്‍ഗയില്‍ അപ്പം സമര്‍പ്പിക്കും. ഭണ്ഡാരത്തില്‍ പൈസയും ഇടും. മുസ്ലീം സിദ്ധരും സയ്യിദുമാരും വിവിധ മതവിഭാഗങ്ങളുമായി സഹോദരഭാവേന കഴിഞ്ഞുവന്നവരാണ്‌. ബീമാപള്ളിയുടെയും കാഞ്ഞിരമറ്റം പള്ളിയുടെയും കഥകള്‍ ഇത്തരം സൗഹൃദങ്ങളുടെ ഉദാഹരണങ്ങള്‍ തന്നെ.

ഉദ്‌ഗ്രഥനം : കേരളത്തിന്റെ മുസ്ലീം ചരിത്രം

ചിത്രങ്ങള്‍

ചിത്രങ്ങള്‍

വീഡിയോകള്‍

വീഡിയോകള്‍