കച്ചവടത്തിനായെത്തുന്ന അറബ്‌ പുരുഷന്മാര്‍ നാട്ടുകാരായ മാപ്പിള സ്‌ത്രീകളെ വിവാഹം ചെയ്യുന്ന തീരദേശത്തെ സമ്പ്രദായമാണ്‌ മാപ്പിള കല്യാണം. ഇങ്ങനെ ഇവിടെ വിവാഹിതരാകുന്നവര്‍ക്ക്‌ സ്വന്തം നാട്ടില്‍ കുടുംബമുണ്ടാകും. ഇവിടെയുള്ള മാസങ്ങളിലോ വര്‍ഷങ്ങള്‍ക്കോ വേണ്ടി മാത്രമുള്ള ഒരു ബന്ധമാണ്‌ അറബി കല്യാണം. ഇവിടെയുള്ള സമയം അവര്‍ ഒരു വധുവിനെ കല്യാണം കഴിക്കുന്നു. പുതിയാപ്ല എന്നാകും അറബി വരനെ വിളിക്കുക. ഈ നാട്ടില്‍ നിന്നും മടങ്ങുമ്പോള്‍ ഒന്നുകില്‍ ഇവിടത്തെ വിവാഹബന്ധം അവര്‍ ഉപേക്ഷിക്കും. വിവാഹമോചനം നേടിയാകും മടങ്ങുക. അല്ലെങ്കില്‍ നാടന്‍ വധുവിനെ സ്വന്തം നാട്ടിലേക്ക്‌ (അറേബ്യ) കൊണ്ടുപോകും. ഏറെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന ഒന്നാണ്‌ ഇത്തരം അറബി കച്ചവടക്കാരുമായുള്ള ബന്ധങ്ങള്‍. സ്വന്തം നാട്ടിലേക്കു മടങ്ങുന്ന അറബി ഭര്‍ത്താക്കന്മാര്‍ ഇവിടെത്തെ ഭാര്യക്കും കുട്ടികള്‍ക്കും ചെലവിനുള്ള പണം നല്‍കാതിരിക്കുന്ന കഥകള്‍ ഒട്ടും കുറവല്ല. അറബി വധുക്കള്‍ക്ക്‌ താത്‌കാലിക സമൃദ്ധിയും ജീവിതം മുഴുവന്‍ അനാഥത്വവും ദാരിദ്ര്യവും ആകും ഫലം. കുറ്റിച്ചിറ, കുണ്ടുങ്കല്‍, മുഖദാര്‍, ചാപ്പയില്‍, വെള്ളയില്‍, പള്ളിക്കണ്ടി, കപ്പക്കല്‍ എന്നീ കോഴിക്കാട്ടെ പ്രാന്തപ്രദേശങ്ങളില്‍ അറബി കല്യാണം ഒരു കാലത്ത്‌ വളരെ സാധാരണമായിരുന്നു. കാലക്രമേണ ഇത് ഇല്ലാതായി. 

മുസ്ലീം സംസ്‌കാരം

ചിത്രങ്ങള്‍

ചിത്രങ്ങള്‍

വീഡിയോകള്‍

വീഡിയോകള്‍