ആധുനിക വിജ്ഞാനവും ഇസ്ലാമിക ജ്ഞാനവൈദഗ്‌ദ്ധ്യവും സമ്മേളിക്കുന്ന വ്യത്യസ്ഥമായ ഒരു വിദ്യാഭ്യാസ പാരമ്പര്യവും വളര്‍ത്തിയെടുക്കാന്‍ കേരളത്തിലെ മാപ്പിള സമുദായം എപ്പോഴും ശ്രദ്ധിച്ചിരുന്നു. തുടക്കത്തില്‍ ഓത്തുപള്ളികളിലെ പഠനം മാത്രമായിരുന്നു - മുല്ലമാരുടെ നേതൃത്വത്തില്‍ നടക്കുന്ന അനൗപചാരിക മതപാഠശാലകള്‍ ആണ് ഓത്തുപള്ളി. ഖുറാന്‍ വചനങ്ങളും ദിവസേന വേണ്ട മതശുശ്രൂഷകളും പഠിപ്പിക്കുന്ന ഇടമാണിത്. ഇവിടെ വിദ്യാര്‍ത്ഥികള്‍ ആദ്യകാലത്ത് മരം കൊണ്ടുള്ള പലകകളാണ് സ്ലേറ്റുകളായി ഉപയോഗിച്ചിരുന്നത്. പള്ളികള്‍ കേന്ദ്രീകരിച്ചുള്ള ദാറുകളില്‍ മതപഠനങ്ങളുടെ ഉന്നതരൂപങ്ങള്‍ നടന്നുവന്നു. ഈ ദാര്‍ പഠനവ്യവസ്ഥ ജ്യോതിശാസ്‌ത്രം, ഗണിതം, ഭൂമിശാസ്‌ത്രം എന്നീ വിഷയങ്ങള്‍ കൂടി ഉള്‍പ്പെടുത്തി ഷേക്ക് സൈനുദ്ദീന്‍ മഖ്‌ദൂം തുടങ്ങി ചാലിലകത്തു കുഞ്ഞഹമ്മദ് ഹാജി എന്നീ പണ്ഡിതന്മാര്‍ പരിഷ്‌കരിച്ചു.
ബ്രിട്ടീഷ് ഭരണാധികാരികള്‍ ഏര്‍പ്പെടുത്തിയ മതേതര വിദ്യാഭ്യാസ വ്യവസ്ഥ കൂടുതല്‍ പരിഷ്‌കരണങ്ങള്‍ക്ക് പ്രേരകമായി. സമസ്‌ത കേരള വിദ്യാഭ്യാസ ബോര്‍ഡ്, ഓറിയന്റല്‍ അറബി കോളേജുകള്‍ എന്നിവ ഇതോടെ നിലവില്‍ വന്നു. ഇരുപതാം നൂറ്റാണ്ടാകട്ടെ മതവിദ്യാഭ്യാസവും പൊതു വിദ്യാഭ്യാസവും ഒരുമിപ്പിക്കുന്ന ബോര്‍ഡിംഗ് സ്‌കൂളുകള്‍ ഷരിയ കോളേജുകള്‍ പരിഷ്‌കരണ പ്രസ്ഥാനങ്ങളായ ജുമാ അത്ത്-എ-ഇസ്ലാമി, നദ്‌വത്തുള്‍ മുജാഹിദ്ദീന്‍ എന്നിവരുടെ പ്രത്യേക വിദ്യാഭ്യാസ ബോര്‍ഡുകള്‍ എന്നിവയും വഴിതുറന്നു.