പള്ളി കേന്ദ്രീകൃമായി കേരളത്തിന്റെ ഇസ്ലാമിക മതപഠനം ലക്ഷ്യമിട്ട് പഴയകാലത്ത് ആരംഭിച്ച പൊതുവിദ്യാഭ്യാസ രീതിയാണ് ദര്‍സ് വ്യവസ്ഥ.ദര്‍സ് എന്നാല്‍ ഒരു പാഠം അഥവാ വിദ്യാര്‍ത്ഥികള്‍ക്കു നല്‍കുന്ന പാഠ്യവിഷയങ്ങളുടെ ഒരു കൂട്ടം.മദീനയില്‍ പ്രവാചകനായ മുഹമ്മദ് ഏര്‍പ്പെടുത്തിയ സഫ പഠനകേന്ദ്രങ്ങളുടെ മാതൃകയിലാണിത്.
മലബാറില്‍ വളരെ പഴയകാലം മുതല്‍ വലിയ പള്ളികള്‍ കേന്ദ്രീകരിച്ച് അവയുടെ കെട്ടിടങ്ങളില്‍ തന്നെ മതപഠന കേന്ദ്രങ്ങള്‍ ഉണ്ടായിരുന്നു.പതിനഞ്ചാം നൂറ്റാണ്ടില്‍ മുതിര്‍ന്ന മതപണ്ഡിതനായ ഷെയ്‌ഖ് സൈനുദ്ദീന്‍ മഖ്‌ദൂം തമിഴ്‌നാടിന്റെ കിഴക്കന്‍ മേഖലയിലെ കായല്‍ പട്ടണത്തില്‍ നിലനിന്ന മാതൃകയില്‍ കേരളത്തിലെ ദര്‍സ് വ്യവസ്ഥ പരിഷ്‌കരിച്ചു.മഖ്‌ദൂം കായല്‍ പട്ടണത്തില്‍ നിന്നാണ് മലബാറിലേക്കു കുടിയേറിയത്.
രണ്ടാമത്തെ മഖ്‌ദൂമായ ഷെയ്‌ഖ് അഹമ്മദ് സൈനുദ്ദീന്‍ പൊന്നാനി ദര്‍സുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചു.ഇസ്ലാമിക നീതിന്യായ വ്യവസ്ഥയുടെ അടിസ്ഥാന ഗ്രന്ഥമായ ഫത് ഈ അല്‍മിയില്‍ രചിച്ചത് ഈ മഖ്‌ദൂം രണ്ടാമനാണ്.ഫത് അല്‍ മുയ്‌ന്‍ പിന്നീട് ദറുകളിലെ പ്രധാന പാഠപുസ്‌തകമായി.കൊടുങ്ങല്ലൂര്‍, കൊല്ലം, കോഴിക്കോട്, പൊന്നാനി, ചാലിയം താനൂര്‍ എന്നീ പ്രമുഖ കേന്ദ്രങ്ങളിലുള്‍പ്പെടെ നൂറ്റാണ്ടുകളോളം ദര്‍സ് വ്യവസ്ഥ ഇസ്ലാമിക മതപഠനങ്ങളുടെ അടിസ്ഥാന സ്ഥാപനങ്ങളായി നിലനിന്നു.ഇസ്ലാമിക വിദ്യാഭ്യാസത്തിന് ഒരു പൂര്‍ണ്ണരൂപവും, മനുഷ്യജീവിതത്തിനാവശ്യമായ എല്ലാ ജ്ഞാനശാഖകളുടെയും പ്രാഥമിക ജ്ഞാനവും ഇവയില്‍ നിന്നു ലഭ്യമായി.
എന്നാല്‍ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തോടെ ദര്‍സ് വ്യവസ്ഥയ്‌ക്ക് അതിന്റെ പ്രാമുഖ്യം നഷ്ടമാകാന്‍ തുടങ്ങി.മാപ്പിള മുസ്ലീം സമുദായത്തിന്റെ നിഷ്‌ക്രിയ, നിശ്ചലാവസ്ഥയെ നേരിടാന്‍ അവക്കു കഴിയാതായി.സമുദായ പരിഷ്‌കര്‍ത്താവായ മഖിതങ്ങള്‍, സമുദായത്തിന്റെ വെല്ലുവിളികളെ ഫലപ്രദമായി നേരിടാന്‍ ദര്‍സ് വ്യവസ്ഥ കൊണ്ടു കഴിയില്ലെന്നും പാഠ്യ, പഠന സമ്പ്രദായങ്ങളില്‍ ആധുനിക രീതികള്‍ ഉള്‍പ്പെടുത്തണമെന്നും വാദിച്ചു.
1908 ല്‍ ചാലിലകത്തു കുഞ്ഞഹമ്മദ് ഹാജി ദര്‍സ് വ്യവസ്ഥക്കു പുനരുജ്ജീവനം നല്‍കാന്‍ ശ്രമിച്ചു.അദ്ദേഹം സമഗ്രമായ സിലബസ് പരിഷ്‌കരണം നടത്തി.പാഠ്യവിഷയങ്ങള്‍ ഏതൊക്കെ എന്നു വ്യവസ്ഥ ചെയ്‌തു.പാരമ്പര്യ ഇസ്ലാമിക ജ്ഞാന വ്യവസ്ഥകളായ ഫിക്‌ഹ് (നീതിന്യായം), മതപഠനം, തസ് വൂഫ്, തഫ്‌സിര്‍, ഹാദ്ദിത്ത് എന്നിവ കൂടാതെ വ്യാകരണം, പ്രഭാഷണവിദ്യ, ഭാഷാശാസ്‌ത്രം, തര്‍ക്കശാസ്‌ത്രം, ചരിത്രം, ഭൂമിശാസ്‌ത്രം, ജ്യോതിശാസ്‌ത്രം, ഹാന്ദ്‌ഷാ എന്ന എഞ്ചിനീയറിങ് (നിര്‍മ്മാണ വിദ്യ), ഗണിതം എന്നിവയും പാഠ്യപദ്ധതിയില്‍ നിര്‍ബന്ധമാക്കി.