ചേരമാന്‍ പെരുമാള്‍ സംഭവം

കേരളത്തില്‍ ഇസ്ലാമിന്റെ വളര്‍ച്ചക്ക്‌ ആവേഗം നല്‍കിയ കഥയാണ്‌ ചേരരാജാവായ ഒരു പെരുമാള്‍ ഇസ്ലാമിലേക്കു മതം മാറിയെന്ന കഥ.മുസ്ലീം പൈതൃകം അന്തസ്സായും അഹങ്കാരമായും ഒപ്പം കൂട്ടുന്ന കഥയാണ്‌ ഈ മതംമാറ്റ കഥ.സമുദായത്തിന്റെ സമ്പന്നമായ സാംസ്‌കാരിക, ചരിത്ര പൈതൃകത്തിന്റെ പ്രതിഫലനമായി ഇതിനെ അവര്‍ കൊണ്ടാടുന്നു.എന്നാല്‍ ചരിത്രകാരന്മാര്‍ ചേരമാന്‍ പെരുമാളിന്റെ മതംമാറ്റത്തെ വിവാദവിഷയം എന്നേ പരിഗണിക്കുന്നുള്ളൂ, കൃത്യമായ ചരിത്ര സാധുത ഈ കഥക്കില്ല.അവസാനത്തെ ചേരരാജാവായ പെരുമാള്‍ ഇസ്ലാം വിശ്വാസം സ്വീകരിച്ച്‌ മക്കയിലേക്കു യാത്ര തിരിച്ച്‌ പ്രവാചകനായ മൊഹമ്മദിനെ കണ്ടുവെന്നും മുസ്ലീം പാരമ്പര്യ വാദികള്‍ വിശ്വസിക്കുന്നു.പ്രവാചകനായ മൊഹമ്മദിന്റെ അദ്‌ഭുതപ്രവൃത്തിയായി ഖുറാനിലും മറ്റും പറയുന്ന ചന്ദ്രനെ രണ്ടായി പിളര്‍ക്കല്‍, പെരുമാളിനും ഒരിക്കല്‍ അനുഭവപ്പെട്ടു.ആകാശത്ത്‌ ദൃശ്യമായ ഈ അദ്‌ഭുതകാഴ്‌ചയുടെ ഫലശ്രുതി അറിയാന്‍ ജ്യോതിഷികളെ വരുത്തി.ഇതിനൊപ്പം രാജാവിനെ കണ്ട അറബ്‌ കച്ചവടക്കാര്‍ ഇസ്ലാമിനെയും ഖുറാനില്‍ പറയുന്ന ഈ അദ്‌ഭുത പ്രവൃത്തിയെയും കുറിച്ച്‌ അദ്ദേഹത്തെ ധരിപ്പിച്ചു.ഈയൊരറിവില്‍ പ്രചോദിതനായ രാജാവ്‌ അറേബ്യയിലേക്ക്‌ പോയി പ്രവാചകനെ സന്ദര്‍ശിക്കാന്‍ തീരുമാനിക്കുന്നു.അറബ്‌ മതപ്രവാചകരോടൊപ്പം അറേബ്യയിലേക്കു പോയ രാജാവ്‌ താജുദ്ദീന്‍ (മതവിശ്വാസത്തിനൊരു കിരീടം) എന്ന പേരും സ്വീകരിച്ച്‌ ഇസ്ലാം വിശ്വാസം കൈപ്പറ്റുന്നു.മടക്കയാത്രയില്‍ തെക്കേ അറേബ്യയിലെ മുക്വിലയില്‍ വച്ച്‌ അദ്ദേഹത്തിന്റെ അന്ത്യം സംഭവിക്കുന്നു.

മരിക്കുന്നതിനുമുമ്പ്‌ മാലിക്‌ദിനാറുള്‍പ്പെടെയുള്ള തന്റെ അറബ്‌ സഹചരന്മാരുടെ കൈവശം നാട്ടിലെ തന്റെ സഹായികള്‍ക്കു നല്‍കേണ്ട കത്തുകള്‍ കൈമാറുന്നു.മാലിക്‌ദിനാര്‍ തെക്കേ അറേബ്യയിലെ രാജാവായ മാലിക്‌ബിന്‍ ഹബീബിന്റെ ബന്ധുവുമാണ്‌.എന്നാല്‍ മറ്റൊരു കഥയില്‍ ചേരമാന്‍ പെരുമാളിന്റെ മതംമാറ്റം നടക്കുന്നത്‌ പ്രവാചകന്റെ മരണത്തിനും ഒരു നൂറ്റാണ്ടിനു ശേഷമാണ്‌, എന്നാല്‍ മറ്റുചിലര്‍ ഈ സംഭവം നടന്നത്‌ പന്ത്രണ്ടാം നൂറ്റാണ്ടിലാണെന്നു പറയുന്നു.

കേരളത്തിലെ മുസ്ലീങ്ങള്‍ - ചരിത്രം

ചിത്രങ്ങള്‍

ചിത്രങ്ങള്‍

വീഡിയോകള്‍

വീഡിയോകള്‍