കളരിപയറ്റുമായി അടുത്ത ബന്ധമുള്ള പ്രകടനകലയാണ്‌ പരിചമുട്ട്‌. കളരിപയറ്റ്‌ വളരെയേറെ പ്രചാരത്തിലുണ്ടായിരുന്ന പഴയകാലത്ത്‌ രൂപംകൊണ്ട കലാരൂപമാണ്‌ പരിചമുട്ട്‌. കളരിപയറ്റില്‍ ഉപയോഗിക്കുന്ന അതേ ചുവടുകള്‍ തന്നെയാണ്‌ പരിചമുട്ടിലും ഉപയോഗിക്കുന്നത്‌. കേരളത്തിലെ ക്രിസ്‌ത്യന്‍, ജൂത വിഭാഗങ്ങളില്‍ പെട്ടവരുടെ ഇടയിലും ഇതിന്‌ പ്രചാരമുണ്ട്‌.

വാളും കുന്തവും ഉപയോഗിച്ചുള്ള യുദ്ധത്തില്‍ പ്രധാന പ്രതിരോധ ഉപകരണമാണ്‌ പരിച. പന്ത്രണ്ട്‌ കളിക്കാര്‍ മരം കൊണ്ടുള്ള വാളുകളും പരിചകളും ഉപയോഗിച്ചാണ്‌ ഈ കളിയില്‍ പങ്കെടുക്കുക. ചവിട്ടുകെട്ട്‌, മുക്കണ്ണി എന്നിങ്ങനെയുള്ള താളങ്ങളില്‍ കാലുയര്‍ത്തി ചവിട്ടികളിക്കുന്ന ഇതിന്‌ പൊതുവെ മറ്റ്‌ സംഗീത ഉപകരണങ്ങള്‍ പതിവില്ല. ചിലപ്പോള്‍ ചെറിയ ഇലത്താളം ഉപയോഗിക്കാറുണ്ട്‌. മരം കൊണ്ടുള്ള വാളും പരിചയും തമ്മില്‍ താളത്തിലുള്ള കൂട്ടിമുട്ടലും ചുവടുവയ്‌പിന്റെ ഉയരുന്ന ശബ്ദവും പാട്ടിന്‌ പശ്ചാത്തലം ഒരുക്കുന്നു. കാണികള്‍ക്ക്‌ വളരെ ഹരം പകരുന്ന ഒന്നാണ്‌ ഈ പരിചമുട്ട്‌ കളി.

ആശാനും, പരിശീലകനുമായ വ്യക്തി നടുവില്‍ നിന്ന്‌ മറ്റ്‌ കളിക്കാര്‍ക്ക്‌ താളം നിയന്ത്രിച്ച്‌ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു. ദൈവത്തിനും, പ്രവാചകര്‍ക്കും, ദൈവികശക്തിയുള്ളവര്‍ക്കും മുന്നില്‍ അനുഗ്രഹം തേടിയാണ്‌, നടുവില്‍ വണങ്ങി കളിയാരംഭിക്കുക. അറബി മലയാളത്തിലുള്ളതും പഴയ മലയാളത്തിലുള്ളതുമായ പാട്ടുകള്‍ പരിചമുട്ടിലുണ്ട്‌.

അനുഷ്‌ഠാന കലകള്‍

ചിത്രങ്ങള്‍

ചിത്രങ്ങള്‍

വീഡിയോകള്‍

വീഡിയോകള്‍