മമ്പുറം മഖാം


മമ്പുറം മഖാം

മലപ്പുറത്ത് തിരൂരങ്ങാടിയിലെ മമ്പുറം മഖാം സമുച്ചയം, ചരിത്ര പ്രാധാന്യമുള്ള ദര്‍ഗയും പുതിയതായി നിര്‍മ്മിച്ച പള്ളിയും ഉള്‍പ്പെട്ടതാണ്. ഇവിടെ ആധുനികതയും, പാരമ്പര്യവും ഒരുമിച്ചു ചേരുന്നു. കേരളത്തിന്റെ കോളനി വിരുദ്ധ പ്രക്ഷോഭത്തില്‍ ആത്മീയ ശക്തിയാല്‍ ദിശാബോധം പകര്‍ന്ന സയ്യിദ് അലവി തങ്ങളുടെയും കുടുംബാംഗങ്ങളുടെയും ഓര്‍മ്മയ്ക്കായി സമര്‍പ്പിക്കപ്പെട്ടതാണ് ഈ ദര്‍ഗ സമുച്ചയം. ദിനേനയുള്ള പ്രാര്‍ത്ഥനകള്‍ക്കും, വ്യാഴാഴ്ചത്തെ സ്വാലത്ത് മജ്‌ലിസിനും, വാര്‍ഷിക ഉറൂസ് ആഘോഷത്തിനും ആയിരങ്ങള്‍ ഒത്തു ചേരുന്ന ഈ ആരാധനാ സമുച്ചയം ഇന്നും ഉജ്ജ്വലമായി വിശ്വാസികളുടെ മനസ്സില്‍ നില കൊള്ളുന്നു.

ചിത്രങ്ങള്‍

ചിത്രങ്ങള്‍

വീഡിയോകള്‍

വീഡിയോകള്‍