പൊറോട്ട

എണ്ണയോ, നെയ്യോ ഉപയോഗിച്ച് മൈദ കുഴച്ച് പരത്തി ചൂടുള്ള ഇരുമ്പു പാളിയില്‍ ചുട്ടെടുക്കുന്ന പലഹാരമാണ് പൊറോട്ട. മലയാളിയുടെ ഭക്ഷണസംസ്കാരത്തിൽ ഒഴിച്ചുകൂടാനാവാത്ത സ്ഥാനമാണ് പൊറോട്ടയ്ക്ക് ഉള്ളത്. മൈദ ഉപയോഗിച്ച് ഉണ്ടാക്കുന്ന പാളികളുള്ള ഈ വിഭവം ഇന്ന് കേരളത്തിന്റെ വളരെ പ്രചാരത്തിലുള്ളതാണ്.

പുറമേ മൊരിഞ്ഞ് പൊടിയും പോലെയും അകമേ മൃദുവായും ഇരിക്കുന്ന ഇത് നല്ല എരിവുള്ള ബീഫ് കറി, കോഴി പൊരിച്ചത് അല്ലെങ്കില്‍ മുട്ട റോസ്റ്റ് ചേര്‍ത്ത് കഴിക്കുമ്പോള്‍ വായില്‍ അലിഞ്ഞു ചേരും. രാത്രി വൈകിയും തുറന്നിരിക്കുന്ന തെരുവുകളിലെ തട്ടുകടകളില്‍ നിന്നാണ് ഇതിന്റെ പ്രസിദ്ധി വ്യാപിച്ചത്.

ഒരു നല്ല പൊറോട്ടയുടെ രഹസ്യം അത് വീശിയെടുക്കുന്നതിലാണ്. മൈദമാവ് നന്നായി കുഴച്ച് ചെറിയ ഉരുളകളാക്കി, എണ്ണ പുരട്ടി കൈകൊണ്ട് അന്തരീക്ഷത്തിൽ വീശി ചുരുട്ടി പരത്തിയെടുക്കുന്നു. ഈ രീതിയാണ് പൊറോട്ടയ്ക്ക് ധാരാളം പാളികൾ നൽകുന്നത്. ഇങ്ങനെ വീശി എടുത്ത മാവ് ചുരുട്ടി വെച്ച ശേഷം ചെറു വൃത്താകൃതിയിൽ പരത്തി കല്ലിലിട്ട് ചുട്ടെടുക്കുന്നു.

പൊറോട്ട ചുട്ടെടുത്ത ശേഷം രണ്ട് കൈകൾക്കുമിടയിൽ വെച്ച് വശങ്ങളിൽ നിന്ന് ശക്തിയായി അടിക്കാറുണ്ട്. ഇങ്ങനെ ചെയ്യുന്നത് പാളികൾ തമ്മിൽ വേർപെടാനും പൊറോട്ട കൂടുതൽ മൃദുവാകാനും സഹായിക്കുന്നു.

നൂലുകൾ പോലെ ഇഴകളുള്ള നൂൽ പൊറോട്ട, നെയ്യും പാലുമൊക്കെ ചേർത്ത് കൂടുതൽ മൃദുവാക്കി ഉണ്ടാക്കുന്ന മലബാർ പെറോട്ട, മധുരപലഹാരം പോലെ കനമുള്ളതും ചെറിയ വലിപ്പത്തിലുള്ളതും ഉള്ള ബൺ പെറോട്ട തുടങ്ങിയവ പെറോട്ടയുടെ വിവിധ രൂപങ്ങളാണ്.

പൊറോട്ടയ്ക്കൊപ്പം ഏറ്റവും മികച്ച ജോഡി ബീഫ് കറിയോ ബീഫ് റോസ്റ്റോ ആണ്. കൂടാതെ ചിക്കൻ കറി, ചിക്കൻ ഫ്രൈ, വെജിറ്റബിൾ കുർമ എന്നിവയും പ്രിയപ്പെട്ടവയാണ്.

ചിത്രങ്ങള്‍

ചിത്രങ്ങള്‍

വീഡിയോകള്‍

വീഡിയോകള്‍