കോട്ടയത്ത് മീനച്ചിലാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന താഴത്തങ്ങാടി മുസ്ലീം പള്ളി ഇന്ത്യയിലെ പുരാതന പള്ളികളിലൊന്നാണ്. ക്ഷേത്രമാതൃകയിലുള്ള വാസ്തുശില്പ ശൈലിയാല്‍ ഈ പള്ളി വളരെ പ്രസിദ്ധമാണ്.
നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന ഈ പള്ളി അതിന്റെ വാസ്തുവിദ്യ കൊണ്ടാണ് ജനശ്രദ്ധ ആകർഷിക്കുന്നത്.
പരമ്പരാഗത കേരളീയ വാസ്തുവിദ്യയുടെ ഉത്തമ ഉദാഹരണമാണ് ഈ പള്ളി. തടിയിലുള്ള മനോഹരമായ കൊത്തുപണികൾ, ആർച്ചുകൾ, വലിയ തൂണുകൾ എന്നിവ ഇതിന്റെ പ്രത്യേകതയാണ്. പുറമെ നിന്ന് നോക്കിയാൽ ഇതൊരു പഴയ കേരളീയ തറവാട് പോലെ തോന്നിപ്പിക്കും.
തെക്കുംകൂർ രാജാക്കന്മാരുടെ സഹായത്തോടെയാണ് ഇത് നിർമ്മിക്കപ്പെട്ടതെന്നാണ് വിശ്വാസം. മാലിക്കിബ്‌നു ദീനാറും സംഘവുമാണ് ഇതിന്റെ നിർമ്മാണത്തിന് പിന്നിലെന്നും വിശ്വസിക്കപ്പെടുന്നു.