കാഞ്ഞിരമറ്റം മുസ്ലീം പള്ളി


എറണാകുളത്തിനടുത്ത്‌ കാഞ്ഞിരമറ്റത്തെ ഷെയ്‌ഖ്‌ ഫരീദുദ്ദീന്‍ ഖുറസാനിയുടെ കബറിടം ഉള്‍ക്കൊള്ളുന്ന ആരാധനാലയത്തിലേക്ക്‌ ആയിരക്കണക്കിന്‌ തീര്‍ത്ഥാടകര്‍ എത്തുന്നു.

എറണാകുളം ജില്ലയില്‍ കൊച്ചിയില്‍ നിന്ന്‌ 25 കിലോമീറ്ററോളം തെക്കുകിഴക്കായാണ്‌ ഈ പള്ളിയുടെ സ്ഥാനം. ആരാധ്യനായ വിശുദ്ധന്‍ ഷെയ്‌ഖ്‌ ഫരീദുദ്ദീന്റെ ഓര്‍മ്മക്കായാണ്‌ ഈ പള്ളി പണിതത്‌. മസ്‌ഹറുകളും ദര്‍ഗകളും ഉള്‍പ്പെടുന്ന ശാന്തമായ അന്തരീക്ഷമാണിവിടെ. അതുകൊണ്ടുതന്നെ പ്രമുഖ ആത്മീയ കേന്ദ്രവുമാണ്‌.

ജനുവരിയില്‍ നടക്കുന്ന വാര്‍ഷിക കാഞ്ഞിരമറ്റം കൊടികുത്തു ഉല്‍സവം ഇവിടത്തെ പ്രധാന വിശേഷം. ഉല്‍സവത്തിലെ പ്രധാന ചടങ്ങാണ്‌ ചന്ദനക്കുടം എഴുന്നള്ളിപ്പ്‌. വിശ്വാസികള്‍ ചന്ദനചാന്തിനാല്‍ അലങ്കരിക്കപ്പെട്ട കുടങ്ങള്‍, വിശുദ്ധനോടുള്ള ആദരസൂചകമായി എഴുന്നള്ളിക്കുന്നു. നെറ്റിപ്പട്ടം കെട്ടിയ ആനയും, ദഫ്‌ മുട്ട്‌, കോല്‍ക്കളി എന്നിവ എഴുന്നള്ളത്തിന്‌ ശോഭ കൂട്ടുന്നു.

ആത്മീയ ആരാധനയും സാംസ്‌കാരിക ആഘോഷവും ഒരുമിക്കുന്ന സവിശേഷത കാഞ്ഞിരമറ്റം മുസ്ലീം പള്ളി ഉല്‍സവത്തിന്റെ പ്രത്യേകതയാണ്‌. വിവിധ സ്ഥലങ്ങളില്‍ നിന്ന്‌ വ്യത്യസ്ഥ ശ്രേണികളില്‍പെട്ട വിശ്വാസികള്‍ ഇതില്‍ പങ്കെടുക്കാനെത്തുന്നു.

തീര്‍ത്ഥാടന കേന്ദ്രങ്ങള്‍

ചിത്രങ്ങള്‍

ചിത്രങ്ങള്‍

വീഡിയോകള്‍

വീഡിയോകള്‍