പെരുമ്പടപ്പ്‌ പുത്തന്‍ പള്ളി ജാറം


കുഞ്ഞഹമ്മദ്‌ മുസലിയാരുടെ കബറിടം സ്ഥിതിചെയ്യുന്ന പെരുമ്പടപ്പ്‌ പുത്തന്‍ പള്ളി ജാറം കേരളത്തിലെ മറ്റൊരു മുസ്ലീം വിശുദ്ധ കേന്ദ്രമാണ്‌. അഗാധ ഭക്തിയാല്‍ രേഖപ്പെടുത്തപ്പെട്ട സൂഫി സിദ്ധനാണ്‌ മുസലിയാര്‍.

മലപ്പുറം ജില്ലയിലെ പെരുമ്പടപ്പ്‌ ഗ്രാമത്തിലാണിത്‌. വര്‍ഷം മുഴുവനും നിരവധിയായ വിശ്വാസികളെയും ആരാധകരേയും ഈ ആരാധനാലയം ആകര്‍ഷിക്കുന്നു. അനുഗ്രഹവര്‍ഷം തേടി ആയിരങ്ങളാണ്‌ ഇവിടെ എത്തുക.

വാര്‍ഷിക ആണ്ടുനേര്‍ച്ച ഇവിടത്തെ പ്രധാന ചടങ്ങാണ്‌. ആയിരങ്ങള്‍ എത്തുന്ന ആണ്ടുനേര്‍ച്ചക്ക്‌ എല്ലാ വിശ്വാസികള്‍ക്കും നെയ്‌ച്ചോര്‍ വിളമ്പും. ഒരുമയും കരുണയും പ്രതിഫലിപ്പിക്കുന്ന നടപടിയാണിത്‌.

തീര്‍ത്ഥാടന കേന്ദ്രങ്ങള്‍

ചിത്രങ്ങള്‍

ചിത്രങ്ങള്‍

വീഡിയോകള്‍

വീഡിയോകള്‍