കാസറഗോഡ്‌ ഉയര്‍ന്നുവരുന്ന മറ്റൊരു മലയോര വിനോദസഞ്ചാര കേന്ദ്രമാണിത്‌. പ്രസിദ്ധമായ ബേക്കലില്‍ നിന്നും 15 കിലോമീറ്റര്‍ തെക്കായി 1060 അടി ഉയരത്തിലാണ്‌ പൊസഡിഗുമ്പെ സ്ഥിതി ചെയ്യുന്നത്‌. ഇവിടെ നിന്നാല്‍ ഒരു വശത്ത്‌ പശ്ചിമഘട്ട മലനിരകളും മറുവശത്ത്‌ അറബിക്കടലും കണ്ടാസ്വദിക്കാം എന്നുളളതാണ്‌ പ്രത്യേകത. മംഗലാപുരവും കുദ്രേമുഖും വരെ ഇവിടെ നിന്നു നോക്കിയാല്‍ കാണാമത്രെ. അധികമാരും തിരിച്ചറിഞ്ഞിട്ടില്ലാത്ത പ്രകൃതിയുടെ ശാന്തസുന്ദരമായ മുഖമാണ്‌ പൊസഡിഗുമ്പെയ്‌ക്കുളളത്‌.