ആലപ്പുഴ നഗരത്തിലെ നെഹ്രു ട്രോഫി വാര്‍ഡിലെ നിവാസികള്‍ 1991-ല്‍ ആരംഭിച്ചതാണ് ആലപ്പുഴ ടൗണ്‍ ബോട്ട് ക്ലബ്ബ്. അന്തര്‍ദ്ദേശീയ തലത്തില്‍ സ്വീകാര്യത നേടിയ നെഹ്‌റു ട്രോഫി വള്ളംകളി നടത്തുന്നതില്‍ പുന്നമടക്കായലിന്റെ പങ്ക് വളരെ വലുതാണ്. ആലപ്പുഴ ടൗണ്‍ ബോട്ട് ക്ലബ്ബ് ആദ്യ നെഹ്‌റു ട്രോഫി നേടിയത് 1995-ലാണ്.
നെഹ്‌റു ട്രോഫി നേടാനുള്ള അവസാന മത്സരത്തില്‍ 11 പ്രാവശ്യം പങ്കെടുക്കുവാന്‍ ATBC-യ്‌ക്കു സാധിച്ചു. കൂടാതെ രാജീവ് ഗാന്ധി ട്രോഫി, നിരണം വള്ളംകളി, ചമ്പക്കുളം വള്ളംകളി എന്നിവയിലും വിജയം കൈവരിക്കാന്‍ ATBC-യ്‌ക്കു കഴിഞ്ഞു.