1971-ല്‍ ആലപ്പുഴയില്‍ തുടക്കം കുറിച്ചതാണ് പള്ളാതുരുത്തി ബോട്ട് ക്ലബ്ബ്. ചുണ്ടന്‍ വള്ളങ്ങളുടെ വിവിധ മത്സരങ്ങളില്‍ മറ്റാര്‍ക്കും കഴിയാത്ത സമാപനച്ചടങ്ങുകള്‍ കാഴ്‌ച വയ്‌ക്കാന്‍ കഴിയുന്നു എന്നതാണ് PBC-യുടെ എടുത്തു പറയേണ്ട പ്രത്യേകത. തുടര്‍ച്ചയായി 5 പ്രാവശ്യം നെഹ്‌റു ട്രോഫി നേടി എന്ന അതുല്യമായ അഭിമാനം ഇവരുടെ കിരീടത്തിലെ പൊന്‍ തൂവലാണ്. നെഹ്‌റു ട്രോഫി ആദ്യമായി നേടിയത് 1988-ലായിരുന്നു. 1998 -ലും വിജയം ആവര്‍ത്തിച്ചു എങ്കിലും പിന്നീട് ഇതു നേടാന്‍ 20 വര്‍ഷം കാത്തിരിക്കേണ്ടി വന്നു. 2018-ല്‍ പായിപ്പാടന്‍ ചുണ്ടന്‍ വള്ളം തുഴഞ്ഞും നെഹ്‌റു ട്രോഫി നേടി. പള്ളാതുരുത്തി ബോട്ട് ക്ലബ്ബ് 2019, 2022, 2023, 2024 എന്നീ വര്‍ഷങ്ങളിലും വിജയക്കൊയ്‌ത്തു നടത്തി. ഏറ്റവും വേഗം കൂടിയ തുഴച്ചില്‍ സംഘമെന്ന അംഗീകാരവും മത്സരങ്ങളുടെ ചരിത്രത്തില്‍ ഇവര്‍ നേടിയെടുത്തു.