കോട്ടയത്തെ കുമരകത്ത് ആരംഭിച്ച KBC, ഈ വിധത്തിലുള്ള അവിടുത്തെ ആദ്യ ക്ലബ്ബാണ്. 70 - 80 കാലങ്ങളില്‍ കേരളത്തിലെ കായലുകളെ കീഴടക്കിയ KBC 7 പ്രാവശ്യം നെഹ്‌റു ട്രോഫി ചാമ്പ്യന്‍ഷിപ്പ് നേടുകയുണ്ടായി. അതില്‍ രണ്ടെണ്ണം ഹാട്രിക് വിജയമായിരുന്നു എന്നതും എടുത്തു പറയേണ്ട വസ്‌തുതയാണ്. പക്ഷെ 1984-നു ശേഷം രണ്ടു പതിറ്റാണ്ടോളം ഈ മത്സരങ്ങളില്‍ വിജയിക്കാന്‍ ഇവര്‍ക്കു സാധിച്ചില്ല. എന്നാല്‍ 2002-ല്‍ മത്സരത്തിനിറങ്ങിയ KBC, നെഹ്‌റു ട്രോഫി ഗോള്‍ഡന്‍ ജൂബിലി അവസാനഘട്ടം വരെ എത്തി വിജയിക്കുകയുണ്ടായി. ഇതു കൂടാതെ മറ്റു പല മത്സരങ്ങളിലും വിജയഗാഥ രചിക്കാന്‍ KBC-യ്‌ക്കു സാധിച്ചിട്ടുണ്ട്.