ഒരു കാലത്ത്‌ ചുണ്ടന്‍ വള്ളം കളി രംഗത്ത്‌ പ്രാതിനിധ്യം വഹിച്ചിരുന്ന ഉദയാ ബോട്ട്‌ ക്ലബ്ബ്‌) UBC-ല്‍ നിന്നുമാണ്‌ ആയാപറമ്പ്‌ പാണ്ടി ബോട്ട്‌ ക്ലബ്ബിന്റെ ആരംഭം. 1980 - 90 കാലങ്ങളിലെ നെഹ്‌റു ട്രോഫി ഉള്‍പ്പെടെയുള്ള പല പ്രധാന മത്സരങ്ങളിലും ആകര്‍ഷകമായ പ്രകടനങ്ങള്‍ കാഴ്‌ച വയ്‌ക്കുവാന്‍ ഈ ക്ലബ്ബിനു കഴിഞ്ഞു. ആലപ്പുഴ ജില്ലയിലുള്ള അപ്പര്‍ കുട്ടനാട്ടിലെ ആയാപറമ്പ്‌, പാണ്ടി ഗ്രാമങ്ങളിലെ തുഴക്കാര്‍ ഒന്നു ചേര്‍ന്നാണ്‌ ഈ ക്ലബ്ബിനു രൂപം കൊടുത്തത്‌. ആ ഗ്രാമീണരുടെ സഹകരണത്തിലൂടെ APBC സ്വന്തമായി നിര്‍മ്മിച്ച ചുണ്ടന്‍ വള്ളം ഇന്നും മത്സര രംഗത്തുണ്ട്‌.

മറ്റു ബോട്ട് ക്ലബ്ബുകള്‍

Click here to go to the top of the page