ആലപ്പുഴ ജില്ലയിലെ കൈനകരിയില്‍ 1960-ല്‍ രൂപം കൊണ്ടതാണ് യുണൈറ്റഡ് ബോട്ട് ക്ലബ്ബ്. 1963 മുതല്‍ 2014 വരെയുള്ള കാലത്ത് 12 പ്രാവശ്യം നെഹ്‌റു ട്രോഫി നേടി വിജയശ്രീലാളിതരായി. 1963 -ല്‍ UBC-യുടെ ആദ്യ സംരംഭത്തില്‍ തന്നെ നെഹ്‌റു ട്രോഫി നേടാന്‍ സാധിച്ചു. 1964-ലും ഈ വിജയം ആവര്‍ത്തിച്ച UBC അടുത്ത വര്‍ഷവും വിജയം നേടി ഹാട്രിക് ഉറപ്പാക്കി. 1966 - 67 കാലങ്ങളില്‍ പിന്നോട്ടു പോയെങ്കിലും 1968-ല്‍ നെഹ്‌റു ട്രോഫി വീണ്ടും ഇവരെ തേടിയെത്തി. തുടര്‍ന്ന് 1970, 1976, 1977, 1989, 1990, 1991 (മറ്റൊരു ഹാട്രിക്) എന്നീ വര്‍ഷങ്ങളിലും വിജയം ആവര്‍ത്തിച്ചു. 1993-ല്‍ 11-ാമത് നെഹ്‌റു ട്രോഫി നേടിയ ഈ ക്ലബ്ബിന് 2014-ലാണ് 12-ാമത്തെ നെഹ്‌റു ട്രോഫി ലഭിച്ചത്.