കോട്ടയം ജില്ലയിലെ കുമരകത്ത് 1998-ല്‍ ആരംഭിച്ച മറ്റൊരു ക്ലബ്ബാണ് കുമരകം ടൗണ്‍ ബോട്ട് ക്ലബ്ബ്. 1999-ലെ നെഹ്‌റു ട്രോഫി ചാമ്പ്യന്‍ഷിപ്പ് മത്സരത്തില്‍ ട്രോഫി നേടിയാണ് അവര്‍ വള്ളംകളി മത്സരത്തില്‍ തുടക്കം കുറിച്ചത്. മറ്റു പല മത്സരങ്ങളിലും ഏറെ മതിപ്പുണ്ടാക്കുന്ന ജേതാക്കളായി മാറാന്‍ ഈ ക്ലബ്ബിനു സാധിച്ചു. 2004 മുതല്‍ 2007 വരെ തുടര്‍ച്ചയായി വിജയം നേടിയ KTBC 2010-ല്‍ നെഹ്‌റു ട്രോഫി നേടി വീണ്ടും തങ്ങളുടെ കരുത്തു തെളിയിച്ചു. അതിനു ശേഷം മറ്റു പല അംഗീകാരങ്ങളും ലഭിച്ചു എങ്കിലും നെഹ്‌റു ട്രോഫി നേടാന്‍ സാധിച്ചില്ല. 2023 - 24 കാലങ്ങളില്‍ KTBC റണ്ണര്‍ അപ് ആയിരുന്നു.