ഉത്തര മലബാറിലെ പ്രധാന വള്ളംകളി മത്സരങ്ങളില്‍ ഒന്നാണ് കാസര്‍കോഡ് ജില്ലയിലെ ചെറുവത്തൂരില്‍ നടക്കുന്ന ചാമ്പ്യന്‍സ് ബോട്ട് ലീഗ്. കോട്ടപ്പുറത്തെ തേജസ്വിനി പുഴയിലാണ് ഈ മത്സരങ്ങള്‍ നടത്തപ്പെടുന്നത്. ചുണ്ടന്‍ വള്ളങ്ങള്‍, ചുരുളന്‍, ഇരുട്ടുകുത്തി തുടങ്ങിയ വള്ളങ്ങളുടെ മത്സരങ്ങള്‍ ഈ പരിപാടിയുടെ മുഖ്യ ആകര്‍ഷണമാണ്. ചാമ്പ്യന്‍സ് ബോട്ട് ലീഗുമായി ബന്ധപ്പെട്ട് മനോഹരമായ ജലഘോഷയാത്രയും നടക്കുന്നതാണ്.