കൊല്ലം ജില്ലയിലെ മണ്‍റോ തുരുത്തില്‍ എല്ലാ വര്‍ഷവും നടന്നു വരുന്ന ജലോത്സവമാണ് കല്ലട വള്ളംകളി. ഓണം മുതല്‍ 28-ാം ദിവസം - മലയാള മാസം കന്നിയില്‍ - ആണ് കല്ലട വള്ളംകളി നടക്കുക. അതിനാല്‍ ഓണാഘോഷത്തിലെ അവസാന വള്ളംകളി മത്സരമായാണ് ഇതിനെ കണക്കാക്കുന്നത്. തെക്കന്‍ കേരളത്തില്‍ നടക്കുന്ന ഒരു പ്രധാന മത്സരമായതിനാല്‍ പ്രശസ്‌ത ചുണ്ടന്‍ വള്ളങ്ങളും ബോട്ട് ക്ലബ്ബുകളും ഇതില്‍ പങ്കെടുക്കുന്നു. കല്ലട നദിയിലെ പുത്തിരപറമ്പില്‍ - 1400 മീറ്റര്‍ നീളത്തിലാണ് മത്സരപ്പാത. ഏറെ ജനങ്ങളെ ആകര്‍ഷിച്ചു വരുന്ന കല്ലട വള്ളംകളിയും സി.ബി.എല്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.