മറൈന്‍ ഡ്രൈവ് വള്ളംകളി

മറൈന്‍ ഡ്രൈവ്‌ അഥവാ ഇന്ദിരാ ഗാന്ധി വള്ളംകളി എന്നത്‌ കേരളം മറന്നു തുടങ്ങിയ മത്സരമായിരുന്നു. അന്തരിച്ച മുന്‍ പ്രധാന മന്ത്രി ഇന്ദിരാ ഗാന്ധിയുടെ പേരിലുള്ള ഈ മത്സരം ആരംഭിച്ചത്‌ 1989-ലാണ്‌. ആദ്യ മൂന്നു വര്‍ഷങ്ങളില്‍ മത്സരം യഥാക്രമം തുടര്‍ന്നു എങ്കിലും സാമ്പത്തിക-സംഘടനാ വിഷമതകള്‍ മൂലം ഇതു വിസ്‌മൃതിയിലായി. എന്നാല്‍ 2019 മുതല്‍ ഈ മത്സരത്തെ CBL-ല്‍ ഉള്‍പ്പെടുത്തിക്കൊണ്ട്‌ കേരള വിനോദ സഞ്ചാര വകുപ്പ്‌ ഇതിനെ പുനര്‍ ജീവിപ്പിച്ചു. ദിവസം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന സാംസ്‌കാരിക - കലാപരിപാടികളിലൂടെ വിദേശികളേയും സ്വദേശികളേയും ഒരുപോലെ ആകര്‍ഷിക്കാന്‍ ഈ മത്സരത്തിനു കഴിയുന്നു. ഗോശ്രീ പാലം മുതല്‍ മറൈന്‍ ഡ്രൈവ്‌ ജെട്ടി വരെയാണ്‌ മത്സരപാത. ആഴവും അടിയൊഴുക്കും ഇല്ലാത്ത ഈ പാത, കേരളത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ചുണ്ടന്‍ വള്ളംകളി മത്സരവേദിയാണ്‌. അതുകൊണ്ടു തന്നെ തുഴക്കാരുടെ ശക്തിയും ഊര്‍ജ്ജവും ശൈലിയുമനുസരിച്ചാണ്‌ വിജയം കൈവരിയ്‌ക്കാനാവുക.

സി.ബി.എല്‍. വള്ളംകളി മത്സരങ്ങള്‍

Click here to go to the top of the page