കൈനകരി വള്ളംകളി

ആലപ്പുഴയിലെ കുട്ടനാട്ടില്‍, മനോഹരമായ പ്രകൃതി ദൃശ്യങ്ങള്‍ കൊണ്ട്‌ സമ്പന്നമാണ്‌ കൈനകരി. പച്ചപ്പു നിറഞ്ഞ നെല്‍പ്പാടങ്ങളും തടാകവും നദികളും തോടുകളും കുളങ്ങളും സന്ദര്‍ശകരെ ഇവിടേയ്‌ക്കാകര്‍ഷിക്കുന്നു. പടിഞ്ഞാറന്‍ മലനിരകളില്‍ നിന്നുത്ഭവിക്കുന്ന പമ്പയടക്കമുള്ള 5 പ്രധാന നദികള്‍ കൈനകരിയിലെ വേമ്പനാട്ടു കായലിനെ പോഷിപ്പിക്കുന്നു. വെള്ളം കയറുന്ന സ്ഥലമായതിനാല്‍ അവിടെ ജീവിക്കുന്നവര്‍ യാത്രകള്‍ക്കും കച്ചവടത്തിനും മറ്റാവശ്യങ്ങള്‍ക്കുമായി വിവിധ വലുപ്പത്തിലുള്ള വള്ളങ്ങള്‍ ഉപയോഗിച്ചു വരുന്നു. കേരളത്തിന്റെ ഏറ്റവും ശ്രദ്ധേയരായ തുഴച്ചില്‍ക്കാരുടെ സംഘവും - യുണൈറ്റഡ്‌ ബോട്ട്‌ ക്ലബ്ബ്‌, കൈനകരി - ഇവിടെ നിന്നുമാണ്‌. 14 തവണ നെഹ്‌റു ട്രോഫി നേടിയ സംഘം എന്ന ബഹുമതി തകര്‍ക്കാന്‍ ഇതുവരെ മറ്റാര്‍ക്കും കഴിഞ്ഞിട്ടില്ല എന്നതും എടുത്തു പറയേണ്ട പ്രത്യേകതയാണ്‌. മറ്റൊരു പ്രത്യേകത ഈ മത്സരം കായലിലല്ല, പമ്പാ നദിയിലാണ്‌ എന്നുള്ളതാണ്‌. ഈ മത്സരവും സി.ബി.എല്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.

സി.ബി.എല്‍. വള്ളംകളി മത്സരങ്ങള്‍

Click here to go to the top of the page