കരുവാറ്റ വള്ളം കളി

ആലപ്പുഴ ജില്ലയിലെ കരുവാറ്റ ഗ്രാമത്തിലാണ്‌ എല്ലാ വര്‍ഷവും ഓണക്കാലത്ത്‌ കരുവാറ്റ വള്ളംകളി നടക്കുന്നത്‌. ബ്രദേഴ്‌സ്‌ ട്രോഫി വള്ളംകളി എന്നും ഇതറിയപ്പെടുന്നു. ഈ വള്ളംകളിയോടനുബന്ധിച്ച്‌ പല കലാ-സാംസ്‌കാരിക മേളകളും സംഘടിപ്പിക്കാറുണ്ട്‌.

1966-ല്‍ കരുവാറ്റ ബ്രദേഴ്‌സ്‌ ആന്റ്‌ സ്‌പോര്‍ട്‌സ്‌ ക്ലബ്ബാണ്‌ ഈ മത്സരം ആരംഭിച്ചത്‌. ആദ്യകാലത്ത്‌ 'കരുവാറ്റ ലീഡിങ്‌ ചാനല്‍ ബോട്ട്‌ റേസ്‌' എന്നറിയപ്പെട്ടിരുന്ന വള്ളംകളി കാണാന്‍ ജലമാര്‍ഗ്ഗത്തിന്റെ ഇരുകരകളിലും ആളുകള്‍ തിങ്ങി നിറഞ്ഞിരുന്നു. തൈവൈപ്പിന്‍ കടവ്‌ മുതല്‍ സെന്റ്‌ ജോസഫ്‌ പള്ളി വരെ 1200 മീറ്റര്‍ നീളത്തിലാണ്‌ ഈ മത്സരപ്പാത. മത്സരം കാണാനായി പള്ളി പരിസരത്ത്‌ സ്ഥിര പവിലിയനും ഒരുക്കിയിട്ടുണ്ട്‌. ബ്രദേഴ്‌സ്‌ ട്രോഫി വള്ളംകളിയില്‍ ചെറിയ ചുണ്ടന്‍ വള്ളങ്ങളായ ചുരുളന്‍, ഓടി, വെപ്പ്‌ എന്നിവയായിരുന്നു പങ്കെടുത്തിരുന്നത്‌. എന്നാല്‍ ഇന്ന്‌ എല്ലാ പ്രധാന ചുണ്ടന്‍ വള്ളങ്ങളും ട്രോഫിക്കായി മത്സരിക്കുന്നുണ്ട്‌. വര്‍ണ്ണാഭമായ ഘോഷയാത്രയടക്കം പല ആഘോഷങ്ങളും ഈ മത്സരത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. ഇന്ന്‌ കേരള വിനോദ സഞ്ചാരവകുപ്പിന്റെ സി.ബി.എല്ലില്‍ കരുവാറ്റ വള്ളംകളിയും ഉള്‍പ്പെടുന്നു.

സി.ബി.എല്‍. വള്ളംകളി മത്സരങ്ങള്‍

Click here to go to the top of the page